ലബനാനിലെ സിറിയൻ തടവുകാരെ തിരിച്ചയക്കും
text_fieldsബൈറൂത്: ലബനാൻ ജയിലുകളിലുള്ള 300 സിറിയൻ തടവുകാരെ തിരിച്ചയക്കാൻ ഇരു രാജ്യങ്ങളും കരാർ ഒപ്പിട്ടു. വെള്ളിയാഴ്ച ബൈറൂത്തിൽ നടന്ന ചടങ്ങിൽ ലബനാൻ ഉപപ്രധാനമന്ത്രി താരിക് മിത്രിയും സിറിയൻ നീതിന്യായ മന്ത്രി മസ്ഹർ അൽ-വൈസുമാണ് കരാറിൽ ഒപ്പുവെച്ചത്.
തടവുകാരെ കൈമാറുന്നത് സംബന്ധിച്ച കരാർ കഴിഞ്ഞയാഴ്ച ലബനാൻ മന്ത്രിസഭ അംഗീകരിച്ചിരുന്നു. ശനിയാഴ്ച മുതൽ തടവുകാരെ സിറിയയിലേക്ക് മാറ്റിത്തുടങ്ങും. ഇവർ ബാക്കിയുള്ള ശിക്ഷാ കാലാവധി നാട്ടിലെ ജയിലുകളിൽ പൂർത്തിയാക്കും. ഇത് തുടക്കം മാത്രമാണെന്നും വിചാരണ കാത്തുനിൽക്കുന്ന മറ്റു സിറിയൻ തടവുകാരുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
വലിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്ത തടവുകാരെയാണ് ആദ്യഘട്ടത്തിൽ മാറ്റുന്നത്. കഠിന കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർ ഏഴര വർഷമെങ്കിലും ശിക്ഷ അനുഭവിച്ചിട്ടുണ്ടെങ്കിൽ മാത്രമേ വിട്ടുനൽകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

