ദമസ്കസിന് സമീപം ഇസ്രായേൽ മിസൈലാക്രമണം –ആറു മരണം
text_fields(ഫയൽ ചിത്രം)
ബൈറൂത്: സിറിയൻ തലസ്ഥാനമായ ദമസ്കസിനെ ലക്ഷ്യമിട്ട് ഇസ്രായേൽ മിസൈലാക്രമണം. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഇറാൻ പിന്തുണയുള്ള ആറ് പോരാളികൾ കൊല്ലപ്പെട്ടതായി പ്രതിപക്ഷ നിരീക്ഷണ സംഘം അറിയിച്ചു.
അധിനിവേശ ജൂലാൻ കുന്നുകളിൽനിന്ന് ഇസ്രായേൽ തൊടുത്തുവിട്ട മിസൈലുകളിൽ ഭൂരിഭാഗവും സിറിയൻ വ്യോമ പ്രതിരോധ സേന വെടിവെച്ചു വീഴ്ത്തിയതായി സന വാർത്ത ഏജൻസി അവകാശപ്പെട്ടു.
ലബനാൻ തലസ്ഥാനമായ ബൈറൂത്തുമായി ദമസ്കസിനെ ബന്ധിപ്പിക്കുന്ന പാതയിലുള്ള തന്ത്രപ്രധാനമായ കുന്നുകളിലുള്ള സിറിയൻ സൈന്യത്തിെൻറ നാലാം ഡിവിഷെൻറ പോസ്റ്റുകൾക്കുനേരെ ആക്രമണം നടന്നതായി സിറിയൻ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന് പുറമെ ദമസ്കസിന് തെക്ക് കിസ്വഹിലുള്ള സൈനിക കേന്ദ്രങ്ങൾക്കു നേരെയും ആക്രമണമുണ്ടായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

