Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുവൈദയിലെ സിറിയൻ സൈന്യത്തെ പിൻവലിച്ചു; ഏറ്റുമുട്ടലിന് അറുതി; 374 പേർ കൊല്ലപ്പെട്ടെന്ന്

text_fields
bookmark_border
സുവൈദയിലെ സിറിയൻ സൈന്യത്തെ പിൻവലിച്ചു; ഏറ്റുമുട്ടലിന് അറുതി; 374 പേർ കൊല്ലപ്പെട്ടെന്ന്
cancel

ഡ​മ​സ്ക​സ്: ദു​റു​സ് സാ​യു​ധ മ​ത​ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​വു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ലി​ന്റെ ഭാ​ഗ​മാ​യി സു​വൈ​ദ മേ​ഖ​ല​യി​ൽ​നി​ന്ന് സി​റി​യ​ൻ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ച്ചു. ദു​റു​സ് വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളെ​യും പു​രോ​ഹി​ത​ന്മാ​രെ​യും മേ​ഖ​ല​യി​ലെ ക്ര​മ​സ​മാ​ധാ​ന നി​ല പ​രി​പാ​ലി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി സി​റി​യ​യു​ടെ ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്റ് അ​ഹ്മ​ദ് അ​ൽ ശ​ർ​അ് പ​റ​ഞ്ഞു. ദു​റൂ​സു​ക​ളെ സം​ര​ക്ഷി​ക്കാ​നെ​ന്ന പേ​രി​ൽ ബു​ധ​നാ​ഴ്ച ഇ​സ്രാ​യേ​ൽ, സി​റി​യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ത്ത് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

നേ​ര​ത്തേ വെ​ടി​നി​ർ​ത്ത​ലി​ന് ധാ​ര​ണ​യാ​യി​രു​ന്നെ​ങ്കി​ലും ദു​റു​സ് പു​രോ​ഹി​ത​ൻ ശൈ​ഖ് ഹി​ക്മ​ത് അ​ൽ ഹി​ജ്രി ത​ള്ളി​യ​തോ​ടെ വീ​ണ്ടും ആ​ക്ര​മ​ണം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടു. യു.​എ​സ്, തു​ർ​ക്കി​യ, അ​റ​ബ് രാ​ജ്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ മ​ധ്യ​സ്ഥ​ത​യി​ലാ​ണ് വീ​ണ്ടും വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​മാ​ക്കി സി​റി​യ​ൻ സൈ​ന്യ​വും ദു​റു​സു​ക​ളും ത​മ്മി​ൽ ദി​വ​സ​ങ്ങ​ളാ​യി തു​ട​ർ​ന്ന ഏ​റ്റു​മു​ട്ട​ൽ അ​വ​സാ​നി​ച്ച​ത്.

തെ​ക്ക​ൻ സി​റി​യ​യി​​ലെ സു​വൈ​ദ മേ​ഖ​ല​യി​ലെ സു​ന്നി ബി​ദൂ​നി ഗോ​ത്ര വി​ഭാ​ഗ​വും ദു​റു​സ് സാ​യു​ധ വി​ഭാ​ഗ​വും ത​മ്മി​ൽ രൂ​പ​പ്പെ​ട്ട ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ളും ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലു​ക​ളും അ​വ​സാ​നി​പ്പി​ക്കാ​ൻ സൈ​ന്യം ഇ​റ​ങ്ങി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് വ്യാ​പി​ച്ച​ത്. ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ത്തി​ലും ഇ​സ്രാ​യേ​ലി​ന്റെ ആ​ക്ര​മ​ണ​ത്തി​ലു​മാ​യി 374 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ഔ​ദ്യോ​ഗി​ക ക​ണ​ക്ക് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

അതിനിടെ സിറിയൻ ഭരണാധികാരി അഹ്മദ് അൽ ഷറാ ഇസ്രായേൽ ആക്രമണത്തെ രൂക്ഷമായി വിമർശിച്ചു. സിറിയൻ ജനത യുദ്ധം ഭയക്കുന്നവരല്ലെന്നും പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡ്രൂസ് വിഭാഗത്തിന് സംരക്ഷണം നൽകാൻ സിറിയൻ ഭരണകൂടത്തിന് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Syria withdraws troops from south after days of deadly clashes
Next Story