ബലാത്സംഗക്കേസ്: ഇസ്‌ലാമിക പണ്ഡിതൻ താരിഖ് റമദാനെ സ്വിസ് കോടതി കുറ്റവിമുക്തനാക്കി
text_fieldsജനീവ: മുൻ ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റി പ്രൊഫസറും ഇസ്‌ലാമിക പണ്ഡിതനായ താരിഖ് റമദാനെ ബലാത്സംഗം, ലൈംഗിക ബലപ്രയോഗം എന്നീ കുറ്റങ്ങളിൽ സ്വിസ് കോടതി കുറ്റവിമുക്തനാക്കി. താരിഖ് റമദാനെതിരെ തെളിവുകളൊന്നും കണ്ടെത്താനാവാത്തതിനെത്തുടർന്നാണ് കോടതി നടപടി.
ഈ കേസിന്റെ പേരിൽ ജനീവയിലെ സ്വിസ് കന്റോണിൽ നിന്ന് അദ്ദേഹത്തിന് ഏകദേശം 151,000 സ്വിസ് ഫ്രാങ്ക് നഷ്ടപരിഹാരവും ലഭിച്ചു. എന്നാൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ അറിയിച്ചു. റമദാനെതിരെ മൂന്ന് വർഷത്തെ തടവ് ശിക്ഷയ്ക്ക് പ്രോസിക്യൂട്ടർമാർ കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു.
2008 ഒക്‌ടോബറിൽ ജനീവയിലെ ഒരു ഹോട്ടൽ മുറിയിൽ വച്ച് പീഡനത്തിനിരയാക്കിയെന്നായിരുന്നു കേസ്. തന്നെ മൂന്നു തവണ പീഡനത്തിനിരായാക്കിയെന്നാണ് സ്ത്രീയുടെ പരാതി. എന്നാൽ ഇതിന് ശാസ്ത്രീയ തെളിവുകളില്ലെന്നായിരുന്നു റമദാന്‍റെ അഭിഭാഷകന്‍റെ വാദം. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും അഭിഭാഷകൻ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

