Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിശ്വാസവോ​ട്ടെടുപ്പിൽ...

വിശ്വാസവോ​ട്ടെടുപ്പിൽ ​പ്രധാനമന്ത്രി പരാജയപ്പെട്ടു; സ്വീഡൻ ഭരണപ്രതിസന്ധിയിലേക്ക്​

text_fields
bookmark_border
Sweden
cancel

സ്​റ്റോക്​ഹോം: 2014 മുതൽസ്വീഡൻ ഭരിക്കുന്ന പ്രധാനമന്ത്രി സ്​റ്റെഫാൻ ലോഫൻ പാർലമെൻറിൽ നടന്ന വിശ്വാസവോ​ട്ടെടുപ്പിൽ പരാജയപ്പെട്ടു. പ്രധാനമന്ത്രി രാജിവെക്കുന്നതോടെ രാജ്യം വീണ്ടും ഭരണപ്രതിസന്ധിയിലാകും. സ്വീഡിഷ്​ ഭരണഘടന പ്രകാരം പുതിയ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിക്കാനോ സ്​പീക്കർക്ക്​ ഭരണച്ചുമതല നൽകാ​നോ ഒരാഴ്​ചത്തെ സമയം പ്രധാനമന്ത്രിക്ക്​ അനുവദിച്ചിട്ടുണ്ട്​. സ്വീഡനിൽ വിശ്വാസവോ​ട്ടെടുപ്പിൽ പരാജയപ്പെടുന്ന ആദ്യ രാഷ്​ട്രീയ ​േനതാവാണ്​ ലോഫൻ. 2018ലും രാജ്യം രാഷ്​ട്രീയ പ്രതിസന്ധിയിലേക്ക്​ കൂപ്പുകുത്തിയിരുന്നു.

തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം നേടാനാവാതെ പോയതാണ്​ പ്രതിസന്ധിയിലാക്കിയത്​. നാലു മാസം നീണ്ട ചർച്ചകൾക്ക്​ ഒടുവിൽ സോഷ്യൽ ഡെമോക്രോറ്റ്​ നേതാവു കൂടിയായ സ്​റ്റെഫാൻ ഗ്രീൻ പാർട്ടിയുടെ പിന്തുണയോടെ​ ന്യൂനപക്ഷ സർക്കാർ രൂപവത്​കരിക്കുകയായിരുന്നു. സർക്കാരിൽ വിശ്വാസം നഷ്​ടപ്പെട്ടതായി കാണിച്ച്​ നാഷനലിസ്​റ്റ്​ സ്വീഡൻ ഡെമോക്രാറ്റ്​സ്​ പാർട്ടിയാണ്​ സ്​റ്റെഫാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്​. പുതുതായി നിർമിക്കുന്ന കെട്ടിടങ്ങൾ നൽകേണ്ട​ വാടക എടുത്തുകളഞ്ഞതാണ്​ പ്രകോപനം. ഇടുതുപാർട്ടി സർക്കാരിന്​ പിന്തുണ പിൻവലിച്ചതോടെയാണ്​ വിശ്വാസവോ​ട്ടെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടത്​. 109 നെതിരെ 181 വോട്ടുകൾക്കാണ്​ പ്രമേയം പാസാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sweden
News Summary - Sweden's prime minister loses confidence vote
Next Story