Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒടുവിൽ ട്രംപിനെ പിടിച്ച്​ സുപ്രീം കോടതി; നികുതി റി​ട്ടേൺ പ്രോസിക്യൂട്ടർക്ക്​ കൈമാറണം
cancel
Homechevron_rightNewschevron_rightWorldchevron_rightഒടുവിൽ ട്രംപിനെ...

ഒടുവിൽ ട്രംപിനെ പിടിച്ച്​ സുപ്രീം കോടതി; നികുതി റി​ട്ടേൺ പ്രോസിക്യൂട്ടർക്ക്​ കൈമാറണം

text_fields
bookmark_border

വാഷിങ്​ടൺ: രണ്ടു വർഷമായി നികുതി ​റി​ട്ടേൺ ആവശ്യപ്പെട്ടിട്ടും പിടികൊടുക്കാതെ ഒഴിഞ്ഞുമാറി നിൽക്കുന്ന മുൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെ ഇനിയും വിടാനില്ലെന്ന്​ നിലപാടെടുത്ത്​ യു.എസ്​ സുപ്രീം കോടതി. വർഷങ്ങളായി സൂക്ഷ്​മ പരിശോധനക്ക്​ കൈമാറാതെ ട്രംപ്​ കൈവശം വെക്കുന്ന നികുതി റി​ട്ടേൺ അടിയന്തരമായി ന്യൂയോർക്​ സിറ്റി പ്രോസിക്യൂട്ടർക്ക്​ വിട്ടുനൽകണമെന്ന്​ കോടതി നിർദേശിച്ചു.

ജനുവരി 20ന്​ വൈറ്റ്​ഹൗസ്​ വിട്ട ട്രംപിന്​ ഇനി നിയമ പരിരക്ഷയില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി. സ്വന്തം ​േപരിലുള്ള സ്​ഥാപനങ്ങളുടെ സാമ്പത്തിക ക്ര​മക്കേടുകൾ ഇതോടെ പുറത്തുവരുമെന്ന്​​ ട്രംപ്​ ഭയക്കുന്നു. മൻഹാട്ടൻ ജില്ലാ അറ്റോണി സൈറസ്​ വാൻസ്​ ജൂനിയർ, സ്​റ്റേറ്റ്​ ​അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസ്​ എന്നിവരാണ്​ സാമ്പത്തിക ക്രമക്കേടുകൾ പരിശോധിക്കുന്നത്​.

സമാന്തരമായി, ജോർജിയ സംസ്​ഥാനത്ത്​ പൊതു തെരഞ്ഞെടുപ്പിനിടെ ഫലം അട്ടിമറിക്കാൻ ട്രംപ്​ ഇടപെട്ടതി​െൻറ അന്വേഷണവും പുരോഗമിക്കുന്നുണ്ട്​. ജനുവരി ആറിന്​ യു.എസ്​ ഭരണ ആസ്​ഥാനമായ കാപിറ്റോളിൽ അതിക്രമങ്ങൾക്ക്​ ആഹ്വാനം ചെയ്​തതിന്​ കേസ്​ വേറെ. ഇലക്​ടറൽ കോളജ്​ വോട്ടുകൾ എണ്ണുന്നതിനിടെയായിരുന്നു​ കാപിറ്റോൾ അക്രമം. സാമാജികരെ മുൾമുനയിൽ നിർത്തി നടന്ന സംഭവ വികാസങ്ങളിൽ അഞ്ചു പേർ കൊല്ലപ്പെട്ടിരുന്നു.

വർഷങ്ങളായി സർക്കാർ പി​ന്നാലെയുണ്ടെങ്കിലും ത​െൻറ നികുതി റി​ട്ടേണുകൾ ബന്ധപ്പെട്ട ഉദ്യോഗസ്​ഥർക്ക്​ കൈമാറുന്നതിൽ ട്രംപ്​ കാണിച്ചുവരുന്ന പിശുക്ക്​ യു.എസ്​ രാഷ്​ട്രീയത്തിൽ ഏറെയായി വിഷയമാണ്​. 2016ൽ പ്രസിഡൻറാകുംമു​െമ്പ ഇത്​ ട്രംപ്​ പിടിച്ചുവെച്ചിരിക്കുകയാണ്​.

കടുത്ത സാമ്പത്തിക നഷ്​ടം ചൂണ്ടിക്കാട്ടി നികുതിയൊടുക്കാതെ ഒഴിഞ്ഞുമാറുന്നതി​െൻറ ഞെട്ടിക്കുന്ന കണക്കുകൾ അടുത്തിടെ ന്യൂയോർക്​ ടൈംസ്​ പുറത്തുവിട്ടിരുന്നു. 2016ലും 2017ലുമായി 750 ഡോളർ മാത്രമാണ്​ ട്രംപ്​ നികുതിയൊടുക്കിയിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trumpsupreme courttax-records
News Summary - Supreme-court-for-not-shielding-Trump-tax-records
Next Story