Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസുഡാൻ സംഘർഷത്തിന്...

സുഡാൻ സംഘർഷത്തിന് ആയുധം നൽകി; ഉപരോധ പട്ടികയിൽ ഇന്ത്യൻ കമ്പനിയും

text_fields
bookmark_border
സുഡാൻ സംഘർഷത്തിന് ആയുധം നൽകി;   ഉപരോധ പട്ടികയിൽ ഇന്ത്യൻ കമ്പനിയും
cancel

വാ​ഷി​ങ്ട​ൺ: സു​ഡാ​നി​ലെ ആ​ഭ്യ​ന്ത​ര​യു​ദ്ധം രൂ​ക്ഷ​മാ​ക്കു​ന്ന​തി​ന് ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക​വ​സ്തു​ക്ക​ളും ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി ഉ​ൾ​പ്പെ​ടെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും എ​ട്ട് വ്യ​ക്തി​ക​ൾ​ക്കും അ​മേ​രി​ക്ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി. ഛത്തി​സ്ഗ​ഢി​ലെ റാ​യ്പൂ​ർ ആ​സ്ഥാ​ന​മാ​യ എ​സ്.​ബി.​എ​ൽ എ​ന​ർ​ജി ലി​മി​റ്റ​ഡ് (അ​മി​ൻ എ​ക്സ്‍പ്ലോ​സി​വ്) എ​ന്ന ക​മ്പ​നി​യും സി.​ഇ.​ഒ അ​ലോ​ക് ചൗ​ധ​രി​യു​മാ​ണ് ഉ​പ​രോ​ധ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​ത്. സു​ഡാ​ൻ സാ​യു​ധ സേ​ന​യു​ടെ (എ​സ്.​എ.​എ​ഫ്) ആ​യു​ധ​ശേ​ഖ​രം പ​രി​പാ​ലി​ക്കു​ന്ന ക​മ്പ​നി​ക്ക് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ എ​ത്തി​ച്ചെ​ന്നാ​ണ് എ​സ്.​ബി.​എ​ല്ലി​നെ​തി​രാ​യ ആ​രോ​പ​ണം. അ​മേ​രി​ക്ക​ൻ ട്ര​ഷ​റി വ​കു​പ്പി​ന്റെ വി​ദേ​ശ ആ​സ്തി നി​യ​ന്ത്ര​ണ ഓ​ഫി​സ് വെ​ള്ളി​യാ​ഴ്ച​യാ​ണ് ന​ട​പ​ടി പ്ര​ഖ്യാ​പി​ച്ച​ത്.

സു​ഡാ​ൻ ആ​സ്ഥാ​ന​മാ​യ ടാ​ർ​ഗെ​റ്റ് മ​ൾ​ട്ടി ആ​ക്ടി​വി​റ്റീ​സ് ക​മ്പ​നി, സു​ഡാ​നി​ലെ ഡി​ഫ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് സി​സ്റ്റം, അ​തി​ന്റെ ഉ​പ​സ്ഥാ​പ​ന​മാ​യ ജി​യാ​ദ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഗ്രൂ​പ്, സു​ഡാ​ൻ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ് സ്ഥാ​പ​ന​മാ​യ പോ​ർ​ട്ട്സ് എ​ൻ​ജി​നീ​യ​റി​ങ് ക​മ്പ​നി, പാ​ന​മ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ടാ​ല​ന്റ് ബ്രി​ഡ്ജ് എ​ന്ന ക​മ്പ​നി​യി​ലെ മൂ​ന്ന് എ​ക്സി​ക്യൂ​ട്ടി​വു​ക​ൾ എ​ന്നി​വ​യും ഉ​പ​രോ​ധ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടു.

സു​ഡാ​ൻ സാ​യു​ധ സേ​ന​യും വി​മ​ത വി​ഭാ​ഗ​മാ​യ റാ​പ്പി​ഡ് സ​പ്പോ​ർ​ട്ട് ഫോ​ഴ്സും ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 45 ല​ക്ഷം പേ​ർ അ​ഭ​യാ​ർ​ഥി​ക​ളാ​വു​ക​യും ചെ​യ്തെ​ന്നാ​ണ് ക​ണ​ക്ക്. രൂ​ക്ഷ​മാ​യ പ​ട്ടി​ണി​ക്കും ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം കാ​ര​ണ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USSudancivil war
News Summary - Supplied weapons for Sudan conflict; Indian company also on the US sanctions list
Next Story