സൂര്യപ്രകാശം കോവിഡിനെ വേഗത്തിൽ നശിപ്പിക്കുമെന്ന് യു.എസ് ശാസ്ത്രജ്ഞർ
text_fieldsന്യൂയോർക്: സൂര്യപ്രകാരം കോവിഡ്-19നെ വേഗത്തിൽ നശിപ്പിക്കുമെന്ന അവകാശവാദവുമായി യു.എസ് ശാസ്ത്രജ്ഞർ. ഇതു സം ബന്ധിച്ച് കൂടുതൽ ഗവേഷണങ്ങൾ ആവശ്യമുള്ളതിനാൽ പഠനറിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല.
സൂര്യപ്രകാശത്തില െ അൾട്രാവയലറ്റ് കിരണങ്ങൾ ൈവറസിൽ ആഘാതമുണ്ടാക്കും. താപനിലയും ഈർപ്പവും വർധിക്കുന്നത് ൈവറസിനെ പ്രതികൂലമായി ബാധിക്കും. വൈറസിെൻറ ജനിതക ഘടനയെ അൾട്രാവയലറ്റിെല റേഷിയേഷൻ തകരാറിലാക്കുമെന്നാണ് കണ്ടെത്തൽ. ഇതുമൂലം വേനൽക്കാലത്ത് കോവിഡിെൻറ വ്യാപനം വേഗത്തിൽ തടയാമെന്നും യു.എസ് ആഭ്യന്തര സുരക്ഷ സെക്രട്ടറിയുടെ ശാസ്ത്ര സാങ്കേതിക ഉപദേശ്ടാവ് വില്യം ബ്രയാൻ വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അൾട്രാവയലറ്റ് കിരണങ്ങൾക്ക് അണുവിമുക്ത ഗുണമുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഉത്തരാർധ ഗോളത്തിൽ സ്ഥിതി ചെയ്യുന്ന സൂര്യപ്രകാശം കൂടുതൽ ലഭിക്കുന്ന ആസ്ട്രേലിയ പോലുള്ള രാജ്യങ്ങളിൽ കോവിഡിെൻറ പ്രഹരശേഷി കുറവാണ്. ഇവിടെ 700പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 77 പേരാണ് മരിച്ചത്.