Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Afghanistan blast
cancel
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിസ്​താനിൽ ചാവേർ...

അഫ്​ഗാനിസ്​താനിൽ ചാവേർ ബോംബാക്രമണം; 21 പേർ മരിച്ചു, 90 പേർക്ക്​ പരിക്ക്​

text_fields
bookmark_border

കാബൂൾ: കിഴക്കൻ അഫ്​ഗാനിസ്​താനിലെ ഗെസ്​റ്റ്​ ഹൗസിലുണ്ടായ ചാവേർ ട്രക്ക്​ ബോംബാക്രമണത്തിൽ 21 പേർ മരിച്ചു. 90 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ലോഗർ പ്രവിശ്യയുടെ തലസ്ഥാനമായ പുൾ-ഇ-ആലാമിൽ വെള്ളിയാഴ്ച രാത്രിയാണ്​ സംഭവം​.

ആക്രമണത്തി​െൻറ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഗെസ്​റ്റ്​ ഹൗസ്​ എന്തിനാണ് ലക്ഷ്യമിട്ടതെന്നത്​ സംബന്ധിച്ച സൂചനയും ലഭിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിലെ അതിഥി മന്ദിരങ്ങൾ പലപ്പോഴും യാത്രക്കാർക്കും വിദ്യാർഥികൾക്കും സർക്കാർ സൗജന്യമായി താമസിക്കാൻ നൽകുകയാണ്​ പതിവ്​.

അതേസമയം, ആക്രമണത്തിന്​ പിന്നിൽ താലിബാനാണെന്ന്​ ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി. എന്നാൽ, ഇതുസംബന്ധിച്ച്​ താലിബാനിൽനിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.

അഫ്ഗാനിസ്ഥാനിൽനിന്ന് യു.എസും നാറ്റോയും സൈനികരെ പിൻവലിക്കുന്നതിനിടെയാണ്​ ആക്രമണം. മെയ് ഒന്നിനകം എല്ലാ യു.എസ് സൈനികരും അഫ്ഗാനിസ്​താനിൽനിന്ന് പിന്മാറണമെന്ന് താലിബാൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ബോംബ് സ്‌ഫോടനത്തിന്​ സൈനികരുടെ പിൻമാറ്റവുമായി ബന്ധപ്പെട്ട സൂചനകളൊന്നുമില്ല. കൂടാതെ ഇൗ ഭാഗത്ത്​ യു.എസ്​ - ​നാറ്റോ സൈനിക സംഘങ്ങളുമില്ല.

വീട്ടിലേക്ക്​ പോകാൻ വാഹനം കാത്തുനിൽക്കുകയായിരുന്ന പൊലീസുകാർ​ ആക്രമണ സമയത്ത് ഗെസ്​റ്റ്​ ഹൗസിൽ ഉണ്ടായിരുന്നുവെന്ന്​ ലോഗാർ പ്രൊവിൻഷ്യൽ കൗൺസിൽ മേധാവി ഹസിബ് സ്റ്റാനിക്സായി പറഞ്ഞു. കൂടാതെ യൂനിവേഴ്സിറ്റി പ്രവേശന പരീക്ഷക്ക്​ എത്തിയ വിദ്യാർത്ഥികളും മറ്റു മുറികളിൽ ഉണ്ടായിരുന്നു.

ആക്രമണം സംബന്ധിച്ച്​ അന്വേഷിക്കുന്നുണ്ടെന്നും ബോംബാക്രമണത്തിൽ ഗെസ്​റ്റ്​ ഹൗസി​െൻറ മേൽക്കൂര ഇടിഞ്ഞ്​ വീണുവെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് താരിഖ് അരിയൻ പറഞ്ഞു. അവശിഷ്ടങ്ങൾക്കടിയിൽ കൂടുതൽ മൃതദേഹങ്ങൾ കുടുങ്ങിയിട്ടുണ്ടാകുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

20 വർഷത്തിനുശേഷമാണ്​ അഫ്ഗാനിസ്​താനിലെ എക്കാലത്തെയും യുദ്ധം അവസാനിപ്പിച്ച്​ അമേരിക്കൻ സൈനികർ മടങ്ങുന്നത്​. സെപ്​റ്റംബർ 11നകം ശേഷിക്കുന്ന 2500 യു.എസ്​ സൈനികരും സ്വദേശത്തേക്ക്​ മടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blastafganisthan
News Summary - Suicide bomber strikes in Afghanistan; 21 were killed and 90 were injured
Next Story