Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രമേഹ രോഗികൾക്ക്​...

പ്രമേഹ രോഗികൾക്ക്​ സന്തോഷ വാർത്ത; താങ്ങാവുന്ന വിലയിൽ 'ഷുഗർ ഫ്രീ മാമ്പഴം'വിപണിയിൽ

text_fields
bookmark_border
sugarfree mango pakistan
cancel

കറാച്ചി: പ്രമേഹ രോഗികൾക്ക്​ വേണ്ടി പാകിസ്​താനിൽ നിന്നുള്ള ഒരു കാർഷിക വിദഗ്​ധൻ 'ഷുഗർ ഫ്രീ' മാമ്പഴം വികസിപ്പിച്ചെടുത്തു. മൂന്ന്​ വകഭേദങ്ങളിൽ മാമ്പഴം ലഭ്യമാണ്​. എം.എച്ച്​ പൻഹ്​വാർ ഫാംസി​െൻറ ഗുലാം സർവാറാണ്​ നാല്​ മുതൽ ആറ്​ ശതമാനം മാത്രം പഞ്ചസാരയടങ്ങിയ മാമ്പഴത്തിന്​ പിന്നിൽ.

സിന്ധിലെ സ്വകാര്യ കാർഷിക ഫാമിൽ ശാസ്​ത്രീയ രൂപമാറ്റങ്ങൾ വരുത്തിയ ശേഷം മാമ്പഴം പാകിസ്​താൻ വിപണിയിലെത്തി. സോനാരോ, ഗ്ലെൻ, കെയ്​റ്റ്​ എന്നിങ്ങനെയാണ്​ മാമ്പഴങ്ങളുടെ പേര്​. ​സാധാരണക്കാർക്ക്​ താങ്ങാവുന്ന വിലയിലാണ്​ മാമ്പഴം മാർക്കറ്റിൽ ലഭ്യമാക്കുന്നതെന്ന്​ സർവാർ പറഞ്ഞു. കിലോഗ്രാമിന്​ 150 പാകിസ്​താനി രൂപയാണ്​ (70 രൂപ) വില. ആഗസ്​റ്റ്​ മാസം വരെ ഈ മാമ്പഴം വിപണിയിൽ ലഭ്യമായിരിക്കും.

അഞ്ച്​ വർഷത്തെ ഗവേഷണത്തി​െൻറ ഫലമായാണ്​ ഗുലാം സർവാർ മാമ്പഴം വികസിപ്പിച്ചെടുത്തത്​. സർവാറി​െൻറ അമ്മാവനായ എം.എച്ച്​ പൻഹ്​വാർ ജൈവകൃഷിയുമായി ബന്ധപ്പെട്ട മേഖലയിൽ ഏറെ പ്രശസ്തനായിരുന്നു. പഴങ്ങളും മറ്റുമായി ബന്ധപ്പെട്ട നിരവധി ഗവേഷണ ലേഖനങ്ങൾ അദ്ദേഹം തയാറാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mangoDiabetic PatientSugar free mango
News Summary - Sugar-free mangoes for diabetic people introduced at affordable prices
Next Story