Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഡാനിൽ അബ്ദുല്ല ഹംദുക്ക് പ്രധാനമന്ത്രി പദത്തിൽ തിരിച്ചെത്തിയേക്കും

text_fields
bookmark_border
സൈന്യവും രാഷ്ട്രീയ പാർട്ടികളും ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ
സുഡാനിൽ അബ്ദുല്ല ഹംദുക്ക് പ്രധാനമന്ത്രി പദത്തിൽ തിരിച്ചെത്തിയേക്കും
cancel

ഖാർത്തും: സുഡാനിൽ അബ്ദുല്ല ഹംദുക്ക് പ്രധാനമന്ത്രി പദത്തിൽ തിരിച്ചെത്തിയേക്കുമെന്ന് സൂചന. തടവിലുള്ള സിവിലിയൻ നേതാക്കളെ മോചിപ്പിക്കാനും സൈന്യം തീരുമാനിച്ചതായി മധ്യസ്ഥർ വെളിപ്പെടുത്തി.

അബ്ദുല്ല ഹംദുക്കിനെ അധികാരത്തിൽനിന്ന് പുറത്താക്കി അറസ്റ്റ് ചെയ്ത സൈനിക നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സൈനിക മേധാവി ജനറൽ അബ്ദുൽ ഫത്താഹും രാഷ്്ട്രീയ പാർട്ടികളും തമ്മിൽ ഹംദുക്കിന് അധികാരം കൈമാറുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയതായി നാഷനൽ ആമ പാർട്ടി തലവൻ ഫദലുല്ല ബർമ നാസിർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഹംദുക്കിനെ പ്രധാനമന്ത്രി പദത്തിൽ തിരിച്ചെത്തിക്കാനും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനുമാണ് ധാരണ.

സാങ്കേതിക വിദഗ്ധരുടെ ഒരു സ്വതന്ത്ര മന്ത്രിസഭ ഹംദുക്ക് രൂപവത്കരിക്കുമെന്നും എല്ലാ രാഷ്ട്രീയ തടവുകരെയും മോചിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക അട്ടിമറിയിൽ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയിരുന്നു. പിന്നാലെ സൈനിക അട്ടിമറി നടന്ന സുഡാനെ ആഫ്രിക്കൻ യൂനിയനിൽ നിന്ന്​ പുറത്താക്കി. പഴയ സർക്കാർ പുനഃസ്​ഥാപിച്ചാൽ സുഡാനെ ആഫ്രിക്കൻ യൂനിയനിൽ തിരിച്ചെടുക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബർ 25നാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സൈന്യം സർക്കാറിനെ പിരിച്ചുവിടുകയും സിവിലിയൻ നേതാക്കളെ തടവിലാക്കുകയും ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sudan military to reinstate PM Hamdok in new deal: Mediators
Next Story