ആറ് നയതന്ത്രപ്രതിനിധികളെ പുറത്താക്കി സുഡാൻ സൈന്യം
text_fieldsഖർത്തൂം: യു.എസ്, ചൈന, ഖത്തർ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെയും യൂറോപ്യൻ യൂനിയെൻറയും നയതന്ത്രപ്രതിനിധികളെ പുറത്താക്കി സുഡാൻ സൈന്യം. സുഡാനിലെ ക്ഷേമപ്രവർത്തനങ്ങളുടെ ചുമതലയുള്ള സ്വിസ് നയതന്ത്രപ്രതിനിധിയെയും പുറത്താക്കിയിട്ടുണ്ട്.
അട്ടിമറിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനം ശക്തമാകുേമ്പാഴും ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതടക്കമുള്ള നടപടികൾ തുടരുകയാണ് സൈന്യം. സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധമറിയിച്ചതിനാണ് ആറ് നയതന്ത്രപ്രതിനിധികളെയും പുറത്താക്കിയത്. കഴിഞ്ഞ ദിവസം ആഫ്രിക്കൻ യൂനിയനിൽനിന്ന് സുഡാനെ പുറത്താക്കിയിരുന്നു.
ലോക ബാങ്ക് ധനസഹായവും മരവിപ്പിച്ചു. 70 കോടി ഡോളറിെൻറ അടിയന്തര ധനസഹായം യു.എസും റദ്ദാക്കി. സൈനിക അട്ടിമറിക്കെതിരെ ജനകീയ പ്രതിഷേധം തുടരുകയാണ്. റോഡുകളടക്കം ഉപരോധിച്ചുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നത്. പ്രതിഷേധ സൂചകമായി രാജ്യത്തെ നിരവധി ബിസിനസ് സ്ഥാപനങ്ങൾ അടച്ചിട്ടു.
ഖർത്തൂമിൽ റോഡുകളിലെ ബാരിക്കേഡുകൾ എടുത്തുമാറ്റാൻ എത്തിയ സുരക്ഷ സൈനികരെ പ്രക്ഷോഭകർ കല്ലെറിഞ്ഞതായും റിപ്പോർട്ടുണ്ട്. റബർബുള്ളറ്റുകളും കണ്ണീർവാതകവും ഉപയോഗിച്ചാണ് സൈന്യം പ്രക്ഷോഭകെര നേരിടുന്നത്. തിങ്കളാഴ്ചയാണ് ഇടക്കാല സർക്കാറിനെ പിരിച്ചുവിട്ട് സൈനിക മേധാവി ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ ഭരണം പിടിച്ചെടുത്തത്. പ്രധാനമന്ത്രി അബ്ദുല്ല ഹംദുക് ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രിയെ കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

