കോവിഡ് വരുംവർഷങ്ങളിൽ സാധാരണ കുട്ടിക്കാല രോഗമായി മാറാമെന്ന് പഠനം
text_fieldsവാഷിങ്ടൺ: ജലദോഷമുണ്ടാക്കുന്ന സാധാരണ വൈറസുകളെപ്പോലെ ഏതാനും വർഷത്തിനകം കോവിഡ്-19 വൈറസും മാറിയേക്കാമെന്ന് പഠനം. പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലാത്തവരും രോഗബാധിതരുമായി സമ്പർക്കമില്ലാത്തവരുമായ കുട്ടികളിലായിരിക്കും ഭാവിയിലിത് സാധാരണമാവുകയെന്നും യു.എസ്- നോർവീജിയൽ സംഘം നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
വൈറസ് പടർന്നുപിടിക്കുകയാണെങ്കിലും കുട്ടികളിൽ കോവിഡിെന്റ തീവ്രത പൊതുവേ കുറവായതിനാൽ രോഗംകൊണ്ടുണ്ടാവുന്ന ആഘാതം കുറവായിരിക്കുമെന്നും പഠനസംഘം അഭിപ്രായപ്പെട്ടു. മുതിർന്നവർ പ്രതിരോധ കുത്തിവെപ്പിലൂടെയോ വൈറസ് ബാധിച്ചതിലൂടെയോ പ്രതിരോധശേഷി നേടുന്നതിനാൽ അണുബാധയുടെ സാധ്യത ചെറിയ കുട്ടികളിലേക്ക് മാറുമെന്നാണ് തങ്ങളുടെ ഫലങ്ങൾ സൂചിപ്പിക്കന്നതെന്ന് നോർവേയിലെ ഓസ്േലാ സർവകലാശാലയിൽ നിന്നുള്ള ഒട്ടാർ ജോൺസ്റ്റഡ് പറഞ്ഞു. ഇതര കൊറോണ - ഇൻഫ്ലുവൻസ വൈറസുകൾ ഉയർന്നുവന്നതിനുശേഷം ഇത്തരം മാറ്റങ്ങൾ കാണപ്പെട്ടിട്ടുണ്ടെന്നും
തുടർന്ന് അവ സാധാരണം എന്ന നിലയിലേക്ക് മാറിയിട്ടുണ്ടെന്നും അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ നിരീക്ഷിക്കുന്നു. എങ്കിലും രോഗപ്രതിരോധം കുറയുകയാണെങ്കിൽ മുതിർന്നവരിൽ രോഗത്തിെന്റ ആഘാതം കൂടുതലായി തുടരുമെന്നും ബിജോൺസ്റ്റഡ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

