Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനഗ്നനായെത്തി പൊലീസ്...

നഗ്നനായെത്തി പൊലീസ് പട്രോൾ വാഹനം മോഷ്ടിച്ചു; യുവാവിന്റെ ദൃശ്യങ്ങൾ വൈറൽ

text_fields
bookmark_border
നഗ്നനായെത്തി പൊലീസ് പട്രോൾ വാഹനം മോഷ്ടിച്ചു; യുവാവിന്റെ ദൃശ്യങ്ങൾ വൈറൽ
cancel

വാഷിങ്ടൺ: യു.എസ് സ്റ്റേറ്റായ ​നേവാദയിൽ നഗ്നനായെത്തി പട്രോൾ വാഹനം മോഷ്ടിച്ച് യുവാവ്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 11 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് പ്രചരിക്കുന്നത്.

ന്യൂസ് ഏജൻസിയായ റോ അലേർട്ട്സിന്റെ റിപ്പോർട്ട് പ്രകാരം ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. നേവാദയിലെ ലാസ്​വേഗാസിൽ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ലാസ്​വേഗാസ് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് ശേഷം ഇയാൾ വാഹനവുമായി കടന്നുകളയുകയായിരുന്നു.

പൊലീസുകാരന്റെ മെട്രോ ഫോർഡ് F-150 വാഹനമാണ് ഇയാൾ മോഷ്ടിച്ചത്. വാഹനവുമായി പോകുന്നതിനിടെ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടാവുകയും ചെയ്തു. കാബുലിസാൻ എന്നയാളാണ് വാഹനവുമായി കടന്നതെന്ന് പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US policeTheft Case
News Summary - Stole a patrol vehicle by going naked; The footage of the young man went viral
Next Story