വാക്സിൻ വിരുദ്ധ പ്രചാരണങ്ങളിൽ സജീവമായിരുന്ന സ്റ്റീഫൻ ഹാർമൻ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsലോസ് ആഞ്ചൽസ്: കോവിഡ് 19 വാക്സിനെതിരായ പ്രചാരണങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സ്റ്റീഫൻ ഹാർമൻ കോവിഡ് ബാധിച്ച് മരിച്ചു. ലോസ് ആഞ്ചൽസിലെ കൊറോണ റീജയണൽ മെഡിക്കൽ സെന്‍ററിൽ വെച്ചാണ് സ്റ്റീഫൻ മരണത്തിന് കീഴടങ്ങിയത്.
മെഡിക്കൽ നിർദേശങ്ങളെ പാടേ അവഗണിച്ചിരുന്ന ഇദ്ദേഹം ബൈബിളിലാണ് വിശ്വാസമെന്നായിരുന്നു പ്രചരിപ്പിച്ചിരുന്നത്. യു.എസിലെ മെഡിക്കൽ വിദഗ്ധൻ അേന്റാണിയോ ഫൗച്ചിയേക്കാൾ തനിക്ക് ബൈബിളിനെയും ദൈവത്തെയുമാണ് വിശ്വാസമെന്നും ഹാർമൻ പറഞ്ഞിരുന്നു.
ട്വിറ്ററിൽ 7000ത്തോളം ഫോളോവേഴ്സുള്ള ഇദ്ദേഹം വാക്സിനെതിരെ നിരന്തരം തമാശകൾ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഹിൽസൺ കോളജിൽ നിന്നുള്ള ബിരുദധാരിയായ ഇദ്ദേഹം ലോസ് ഏഞ്ചൽസിലെ ഹിൽസോങ് ചർച്ചിലെ അംഗമായിരുന്നു. മതഗ്രൂപ്പുകളിൽ സജീവമായിരുന്ന ഇദ്ദേഹം മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പുപോലും ചികിത്സയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

