സ്ഥിരതയും ഐക്യവും പ്രധാനം; ബ്രിട്ടനിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്ന് ഋഷി സുനക്
text_fieldsന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ബ്രിട്ടണിന്‍റെ സ്ഥിരതക്കും ഐക്യത്തിനും മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. കൺസർവേറ്റീവ് പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ബ്രിട്ടൺ മഹത്തായ രാജ്യമാണ്. എന്നാൽ നമ്മൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നതിൽ സംശയമില്ല. നമുക്കിപ്പോൾ ആവശ്യം സ്ഥിരതയും ഐക്യവുമാണ്. രാജ്യത്തേയും പാർട്ടിയേയും ഒരുമിച്ച് കൊണ്ടുപോവുന്നതിന് മുൻഗണന നൽകും. കാരണം, വെല്ലുവിളികളെ അതിജീവിച്ച് അടുത്ത തലമുറക്കായി മികച്ചതും കൂടുതൽ സമ്പന്നവുമായ ഭാവി കെട്ടിപ്പടുക്കാനുള്ള ഒരേ ഒരു മാർഗം ഇതാണ്.' - ഋഷി സുനക് പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ എതിരാളി പെന്നി മോർഡൗണ്ടും പിന്മാറിയതോടെയാണ് ഋഷി സുനക് തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ലിസ് ട്രസിനോടായിരുന്നു ഋഷി ഏറ്റുമുട്ടി പരാജയപ്പെട്ടത്. എന്നാൽ സാമ്പത്തികനയത്തിലെ പരാജയം ഏറ്റുപറഞ്ഞ് അധികാരത്തിലെത്തി നാല്‍പത്തിയഞ്ചാം ദിവസം ലിസ് ട്രസ് രാജിവെക്കുകയായിരുന്നു. ഇന്ത്യൻ വംശജനായ ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിയാവും ഋഷി സുനക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.