Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഴിമതിക്കേസ്; ശ്രീലങ്കൻ മുൻ പ്രസിഡന്‍റ് മഹിന്ദ രാജപക്സയുടെ മകൻ അറസ്റ്റിൽ

text_fields
bookmark_border
Yoshitha Rajapaksa
cancel

കൊളംബോ: ശ്രീലങ്കയിലെ മുൻ പ്രസിഡന്‍റ് മഹിന്ദ രാജപക്സയുടെ മകൻ യോഷിത രാജപക്സ അഴിമതിക്കേസിൽ അറസ്റ്റിൽ. മഹിന്ദ രാജപക്‌സെയുടെ മൂന്ന് മക്കളിൽ രണ്ടാമനാണ് യോഷിത. പിതാവ് പ്രസിഡന്‍റായിരുന്ന കാലത്ത് വസ്തു വാങ്ങിയതിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ചാണ് മുൻ നാവികസേനാ ഉദ്യോഗസ്ഥനായ യോഷിതയെ ബെലിയാട്ടയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

അദ്ദേഹത്തിന്‍റെ അമ്മാവനും മുൻ പ്രസിഡന്‍റുമായ ഗോതബയ രാജപക്‌സെയെയും കഴിഞ്ഞയാഴ്ച ഇതേ കേസിൽ പൊലീസ് ചോദ്യം ചെയ്തിരുന്നു. തന്‍റെ സുരക്ഷ പുനഃസ്ഥാപിക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് മഹിന്ദ രാജപക്‌സെ സുപ്രീം കോടതിയിൽ വെള്ളിയാഴ്ച മൗലികാവകാശ ഹരജി നൽകിയിരുന്നു.

കഴിഞ്ഞ വർഷം നവംബറിൽ അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരിച്ചതിനുശേഷം, മറ്റൊരു സ്വത്ത് കേസിൽ മഹീന്ദ രാജപക്‌സെയുടെ മൂത്ത മകനും നിയമസഭാംഗവുമായ നമൽ രാജപക്‌സെയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sri Lanka's former president Mahinda Rajapaksa's son arrested on corruption charges
Next Story