Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ്ടും ഇന്ത്യൻ മീൻപിടിത്തക്കാരെ പിടികൂടി ശ്രീലങ്ക

text_fields
bookmark_border
വീണ്ടും ഇന്ത്യൻ മീൻപിടിത്തക്കാരെ പിടികൂടി ശ്രീലങ്ക
cancel
camera_alt

പ്രതീകാത്മക ചിത്രം

കൊളംബോ: സമുദ്രാതിർത്തി ഭേദിച്ചു എന്നാരോപിച്ച് പത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കൂടി തിങ്കളാഴ്ച ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. 12 തൊഴിലാളികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്. എല്ലാവരും തമിഴ്നാട്ടുകാരാണെന്നാണ് വിവരം. തുടർനടപടികൾക്കായി ഇവരെ മെയ്‍ലാദി ഫിഷറീസ് ഇൻസ്​പെക്ടർക്ക് കൈമാറി.

2023ൽ 240 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് സമുദ്രാതിർത്തി ഭേദിച്ചു എന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന പിടികൂടിയത്. ഇവരിൽനിന്നായി 35 ബോട്ടുകളും പിടിച്ചെടുത്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sri Lanka caught Indian fishermen again
Next Story