Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശ്രീലങ്കയിൽ കന്നുകാലി...

ശ്രീലങ്കയിൽ കന്നുകാലി കശാപ്പ്​ നിരോധിച്ചു

text_fields
bookmark_border
ശ്രീലങ്കയിൽ കന്നുകാലി കശാപ്പ്​ നിരോധിച്ചു
cancel
camera_alt

representative image

കൊളംബോ: കന്നുകാലികളെ മാംസത്തിനായി അറുക്കുന്നത്​ ശ്രീലങ്ക നിരോധിച്ചു. കന്നുകാലി കശാപ്പ്​ നിരോധനത്തിനുള്ള ശിപാർശ മന്ത്രിസഭ അംഗീകരിച്ചതായും നിയമനിർമാണം ഉടൻ നടത്തുമെന്നും മാസ്​ മീഡിയ മന്ത്രി കെഹെലിയ റംബുക്വെല്ല അറിയിച്ചു.

പ്രധാനമന്ത്രി മഹിന്ദ രാജപ​ക്​സ മുന്നോട്ടുവെച്ച കന്നുകാലി കശാപ്പ്​ നിരോധ ആവശ്യം സെപ്​റ്റംബർ എട്ടിന്​ ഭരണകക്ഷിയായ ശ്രീലങ്കൻ പൊതുജന പെരുമുന (എസ്​.എൽ.പി.പി) പാർലമെൻററി ഗ്രൂപ്പ്​ അംഗീകരിച്ചിരുന്നു.

നിലവിലുള്ള മൃഗനിയമം, കന്നുകാലി കശാപ്പ് ഓർഡിനൻസ്, മറ്റ് അനുബന്ധ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു.ബീഫ്​ ഇറക്കുമതി ചെയ്യാനും കഴിക്കുന്നവർക്ക്​ സബ്​സിഡി നിരക്കിൽ ലഭ്യമാക്കാനും മന്ത്രിസഭ തീരുമാനിച്ചു.

കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയാത്ത പ്രായമായ കന്നുകാലികൾക്കായി പ്രത്യേക പദ്ധതി ആരംഭിക്കും. കന്നുകാലി കശാപ്പുമൂലം മൂലം പരമ്പരാഗത കാർഷിക ആവശ്യങ്ങൾക്ക്​ കന്നുകാലികൾ അപര്യാപ്​തമായി മാറുകയാണെന്ന്​ വിവിധ രാഷ്​ട്രീയ പാർട്ടികൾ അഭിപ്രായപ്പെട്ടിരുന്നതായും സർക്കാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beefSri LankaCattle Slaughter
News Summary - Sri Lanka Bans Cattle Slaughter, to Import Beef for Those Who Consume it
Next Story