കൊളംബോ: ശ്രീലങ്കൻ പ്രസിഡൻറ് ഗോടബയ രാജപക്സക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാർലമെന്റ് വോട്ടിനിട്ട് തള്ളി. 68 എം.പിമാർ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്. 119 പേർ എതിർത്ത് വോട്ടുചെയ്തു.
അതിനിടെ, ഭരണപക്ഷ എം.പി അജിത് രാജപക്സയെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു. പ്രധാനമന്ത്രി മഹിന്ദ രാജപക്സയുടെ രാജിക്കും റനിൽ വിക്രമസിംഗെയുടെ സത്യപ്രതിജ്ഞക്കും ശേഷം ആദ്യമായി കൂടിയ പാർലമെന്റ് സമ്മേളനമാണ് രഹസ്യ ബാലറ്റിലൂടെ അജിതിനെ തെരഞ്ഞെടുത്തത്.
ശ്രീലങ്കയെ നയിക്കുന്ന രാജപക്സ കുടുംബവുമായി ബന്ധമുള്ള ആളല്ല 48 കാരനായ അജിത് രാജപക്സ.