Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്​ഫുട്​നിക്​-5...

സ്​ഫുട്​നിക്​-5 വാക്​സിൻ ഈ മാസം തന്നെ ഇന്ത്യയിലെത്തും

text_fields
bookmark_border
സ്​ഫുട്​നിക്​-5 വാക്​സിൻ ഈ മാസം തന്നെ ഇന്ത്യയിലെത്തും
cancel

മോസ്​കോ: റഷ്യയുടെ കോവിഡ്​ വാക്​സിൻ സ്​ഫുട്​നിക്-5​ ഈ മാസം തന്നെ ഇന്ത്യയിലെത്തും. റഷ്യയിലെ ഇന്ത്യൻ അംബാസിഡർ ബാല വെങ്കിടേഷ്​ വർമ്മയാണ്​ ഇക്കാര്യം അറിയിച്ചത്​. ഏപ്രിൽ അവസാനത്തോടെ വാക്​സിൻ ഇന്ത്യയിലെത്തും. മെയ്​ ആദ്യവാരം വിതരണം ആരംഭിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്ന്​ അദ്ദേഹം പറഞ്ഞു.

മെയ്​ മാസത്തിന്‍റെ തുടക്കത്തിൽ കുറച്ച്​ പേർക്കാവും വാക്​സിൻ നൽകുക. പിന്നീട്​ ഘട്ടം ഘട്ടമായി ഇത്​ വർധിപ്പിക്കും. ഒരു മാസം 50 മില്യൺ സ്​ഫുട്​നിക്​ വാക്​സിനെങ്കിലും ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്​സിന്​ അടിയന്തര അനുമതി നൽകാനുള്ള തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ ബന്ധത്തിന്​ തുടക്കം കുറക്കുമെന്ന്​ റഷ്യൻ നയതന്ത്ര പ്രതിനിധി റോമൻ ബാബുഷ്​കിൻ പറഞ്ഞിരുന്നു.

രാജ്യത്ത്​ കോവിഡ്​ കേസുകളിൽ വൻ വർധന രേഖപ്പെടുത്തിയതോടെയാണ്​ ഇന്ത്യ സ്​ഫുട്​നിക്​ വാക്​സിന്​ അംഗീകാരം നൽകുന്നത്​. 60 രാജ്യങ്ങൾ ഇതുവരെ സ്​ഫുട്​നിക്​ വാക്​സിന്​ അംഗീകാരം നൽകിയിട്ടുണ്ട്​.

Show Full Article
TAGS:sputnik V 
News Summary - Sputnik V deliveries to India to begin in April: Indian envoy
Next Story