പൊതുസ്ഥലത്ത് പാൻമസാല ചവച്ചുതുപ്പി; ലണ്ടനിൽ ഇന്ത്യക്കാർക്ക് 1.72 ലക്ഷം പിഴ ചുമത്തി
text_fieldsപൊതുസ്ഥലങ്ങളിൽ തുപ്പുന്നതും മാലിന്യങ്ങൾ വലിച്ചെറിയുന്നതും ശിക്ഷാർഹമാണെങ്കിലും ഇന്ത്യയിൽ ഇത് അത്രകണ്ട് പ്രാവർത്തികമല്ല. എന്നാൽ ലണ്ടനിൽ അങ്ങനെയല്ല എന്നുമാത്രമല്ല, പൊതുസ്ഥലത്ത് പാൻ മസാല ചവച്ചുതുപ്പിയതിന് ലണ്ടനിലെ ബ്രെന്‍റിൽ രണ്ട് ഇന്ത്യക്കാർക്ക് 1.72 ലക്ഷം രൂപ വീതമാണ് പിഴയായി ചുമത്തിയത്.
കിംഗ്സ്ബറി സ്റ്റേഷനു സമീപമുള്ള റോഡിൽ പാൻ തുപ്പിയതിന് ഇവർക്ക് ആദ്യം 100 പൗണ്ട് വീതമാണ് പിഴയായി ചുമത്തിയത്. എന്നാൽ, രണ്ടുപേരും ഈ തുക അടച്ചില്ലെന്നും അതുകൊണ്ടാണ് പിഴത്തുക കൂട്ടിയതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. പൊതുസ്ഥലങ്ങളിലെ ഇത്തരം പാൻ കറകൾ വൃത്തിയാക്കാൻ മാത്രം ബ്രെന്‍റ് സിറ്റി കൗൺസിൽ പ്രതിവർഷം 30000 പൗണ്ടിനടുത്താണ് ചെലവാക്കുന്നത്. പൊതുസ്ഥലം വൃത്തികേടാക്കുന്നതിനെതിരെ ബോധവത്കരണ പരിപാടികളും ഫൈനുകളും അധികൃതർ നടപ്പാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

