Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2024 10:16 PM IST Updated On
date_range 8 Jun 2024 10:41 PM ISTപറന്നുയർന്ന വിമാനത്തിൽ നിന്ന് തീപ്പൊരി; ദുരന്തമൊഴിവായി -VIDEO
text_fieldsbookmark_border
ടോറന്റോ: കാനഡയെ ഭീതിയിലാഴ്ത്തി പറന്നുയർന്ന വിമാനത്തിൽനിന്ന് തീപ്പൊരി ചിതറി. ഉടൻ അപായ സന്ദേശമയച്ച് നിലത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.
389 യാത്രക്കാരും 13 ജീവനക്കാരുമായി കാനഡയിലെ ടോറന്റോയിൽനിന്ന് പാരിസിലേക്ക് പുറപ്പെട്ട ബോയിങ് 777 എയർ കാനഡ വിമാനത്തിൽ നിന്നാണ് പറന്നുയരവെ പലവട്ടം തീ ഭീതി വിതച്ചത്.
3000 അടി ഉയരത്തിൽ നിൽക്കെ തിരിച്ചുപറന്ന വിമാനം നാലു മിനിറ്റുകൾക്കുള്ളിൽ താഴെയിറക്കി. സമീപകാലത്ത് നിരന്തരം സുരക്ഷാ പ്രശ്നങ്ങളിൽ പെട്ട ബോയിങ് വിമാനം തന്നെ ഇവിടെയും ദുരന്തസാഹചര്യം സൃഷ്ടിച്ചത് അമേരിക്കൻ വിമാനഭീമനെതിരെ വിമർശനം ശക്തമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

