Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭവന പ്രതിസന്ധി രൂക്ഷം; സ്പെയിനിൽ മുൻകൂർ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പെഡ്രോ സാഞ്ചസ്

text_fields
bookmark_border
ഭവന പ്രതിസന്ധി രൂക്ഷം; സ്പെയിനിൽ മുൻകൂർ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പെഡ്രോ സാഞ്ചസ്
cancel

മാഡ്രിഡ്: പാർലമെന്റിൽ ഭവന നിർമാണ സഹായ പദ്ധതികൾ പരാജയപ്പെട്ടതിനെ തുടർന്ന് സ്പെയിനിൽ മുൻകൂർ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. അടുത്ത നവംബർ 29ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഒരു ടെലിവിഷൻ അഭിസംബോധനയിലൂടെ സാഞ്ചസ് അറിയിച്ചു. രാജ്യത്ത് രൂക്ഷമായ ഭവന പ്രതിസന്ധിയും വലിയ ജനകീയ പ്രക്ഷോഭങ്ങളും അലയടിക്കുന്നതിനിടയാണ് ഭരണകൂടത്തിന്റെ ഈ നിർണ്ണായക രാഷ്ട്രീയ നീക്കം.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലൂടെ ജനങ്ങളുടെ പിന്തുണ വീണ്ടും ഉറപ്പാക്കേണ്ടതുണ്ടെന്ന് സാഞ്ചസ് പറഞ്ഞു. പാർലമെന്റിൽ കൂടുതൽ ഭൂരിപക്ഷം നേടിയെടുക്കാനും, സ്വാർത്ഥ താൽപ്പര്യങ്ങളെ മറികടന്ന് പുതിയ സാമൂഹിക നേട്ടങ്ങൾ കൈവരിക്കാനും സ്പെയിനിന്റെ മാറ്റങ്ങൾ തുടരാനും സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പ്രചാരണ വേളയിലെ വാഗ്ദാനങ്ങൾ പൂർണമായി പാലിക്കുന്നതിൽ തനിക്ക് വീഴ്ചകൾ വന്നിട്ടുണ്ടെന്നും ചില ഭാഗങ്ങളിൽ ജനങ്ങൾ അസംതൃപ്തരാണെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു.

ന്യൂനപക്ഷ സർക്കാരിന്റെ നേതൃത്വത്തിലുള്ള സെന്റർ-ലെഫ്റ്റ് ഭരണാധികാരിയായ സാഞ്ചസിന് കഴിഞ്ഞ വെള്ളിയാഴ്ച പാർലമെന്റിലുണ്ടായ തിരിച്ചടി വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇതിന് പിന്നാലെ രാജ്യത്തുടനീളം വലിയ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അരങ്ങേറി. മാഡ്രിഡിൽ മാത്രം എഴുപതിനായിരത്തിലധികം ആളുകൾ പങ്കെടുത്ത വൻ ഭവന സമരമാണ് ശനിയാഴ്ച നടന്നത്.

അന്താരാഷ്ട്ര നിക്ഷേപക ഫണ്ട് കെട്ടിടം വാങ്ങുകയും വാടക വൻതോതിൽ വർധിപ്പിക്കുകയും ചെയ്തതിനെ തുടർന്ന്, മാഡ്രിഡിൽ 70 വർഷമായി താമസിച്ചിരുന്ന 87 കാരിയായ മരിയ ഡെൽ കാർമെൻ അബാസ്കാൽ എന്ന വയോധികയെ കഴിഞ്ഞ മാസം അവസാനം വീട്ടിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. ഈ സംഭവത്തെ തുടർന്ന് ജനങ്ങളിൽ രോഷം ശക്തമാവുകയും രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്തിരുന്നു.

എങ്കിലും, സാഞ്ചസിനെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. കൺസർവേറ്റീവ് പീപ്പിൾസ് പാർടിയുടെ (പി.പി) നേതൃത്വത്തിലുള്ള സഖ്യം, തീവ്രവലതുപക്ഷ പാർട്ടിയായ വോക്സിന്റെ പിന്തുണയോടെ അധികാരത്തിൽ വരുമെന്നാണ് അഭിപ്രായ സർവേകൾ പ്രവചിക്കുന്നത്. ഫാസിസ്റ്റ് ഭരണാധികാരി ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ മരണശേഷം സ്പെയിനിൽ ഒരു തീവ്രവലതുപക്ഷ പാർട്ടി കേന്ദ്ര സർക്കാരിന്റെ ഭാഗമാകുന്നത് ഇത് ആദ്യമായിരിക്കും.

ഇത് യൂറോപ്പിൽ അവശേഷിക്കുന്ന ചുരുക്കം ചില ഇടതുപക്ഷ സർക്കാരുകളിൽ ഒന്നായ സാഞ്ചസിന്റെ ഭരണത്തിന് തിരിച്ചടിയായേക്കാം. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾക്കും സാങ്കേതിക കുത്തകകൾക്കുമുള്ള അദ്ദേഹത്തിന്റെ ശക്തമായ നിലപാടുകൾ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എങ്കിലും, മൂന്ന് തവണയായി എട്ട് വർഷത്തോളം പലകക്ഷികളുടെ പിന്തുണയോടെ സഖ്യസർക്കാർ നയിച്ച സാഞ്ചസ്, അടുത്ത വർഷം നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പാണ് ഇപ്പോൾ മുൻകൂട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Spanish Prime Minister Pedro Sanchez announces snap election
Next Story