Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്​​പെ​യി​ൻ...

സ്​​പെ​യി​ൻ പ്ര​ധാ​ന​മ​ന്ത്രി യു​ക്രെ​യ്നി​ൽ

text_fields
bookmark_border
സ്​​പെ​യി​ൻ പ്ര​ധാ​ന​മ​ന്ത്രി യു​ക്രെ​യ്നി​ൽ
cancel

കി​യ​വ്: അ​ടു​ത്ത ആ​റു മാ​സ​ത്തേ​ക്ക് യൂ​റോ​പ്യ​ൻ യൂ​നി​യ​ന്റെ അ​ധ്യ​ക്ഷ​സ്ഥാ​നം വ​ഹി​ക്കു​ന്ന സ്​​പെ​യി​ൻ പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സ് യു​ക്രെ​യ്നി​ൽ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം ന​ട​ത്തി. റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ യു​ക്രെ​യ്ന് യൂ​റോ​പ്യ​ൻ യൂ​നി​യ​ന്റെ പി​ന്തു​ണ അ​റി​യി​ക്കു​ക​യാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​​ന്റെ ല​ക്ഷ്യം.

അ​തി​നി​ടെ, രാ​ജ്യ​ത്തി​ന്റെ കി​ഴ​ക്ക്, തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ റ​ഷ്യ​ൻ ഷെ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ശ​നി​യാ​ഴ്ച പോ​ള​ണ്ടി​ൽ​നി​ന്നാ​ണ് സാ​ഞ്ച​സ് യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കി​യ​വി​ൽ എ​ത്തി​യ​ത്. യു​ക്രെ​യ്ൻ പാ​ർ​ല​മെ​ന്റി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത അ​ദ്ദേ​ഹം പ്ര​സി​ഡ​ന്റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ‘‘എ​ത്ര​കാ​ലം വേ​ണ​മെ​ങ്കി​ലും ഞ​ങ്ങ​ൾ നി​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടാ​കും’’ -യു​ക്രെ​യ്ൻ പാ​ർ​ല​മെ​ന്റി​നെ അ​ഭി​സം​​ബോ​ധ​ന ചെ​യ്ത് സാ​ഞ്ച​സ് പ​റ​ഞ്ഞു. നി​യ​മ​വി​രു​ദ്ധ​വും നീ​തീ​ക​രി​ക്കാ​നാ​വാ​ത്ത​തു​മാ​യ റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ യൂ​റോ​പ്യ​ൻ യൂ​നി​യ​​ന്റെ​യും യൂ​റോ​പ്പി​ന്റെ​യും പി​ന്തു​ണ അ​റി​യി​ക്കു​ന്ന​തി​നാ​ണ് താ​ൻ ഇ​വി​ടെ എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡൊ​നെ​റ്റ്സ്ക് മേ​ഖ​ല​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 10 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​ത്. മേ​ഖ​ല​യി​ലെ മൂ​ന്നു പ്ര​ദേ​ശ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് യു​ക്രെ​യ്ൻ സൈ​ന്യം അ​റി​യി​ച്ചു. ഖേ​ഴ്സ​ണി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് കു​ട്ടി ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UkrainePedro SanchezSpanish PM
News Summary - Spanish PM Pedro Sanchez reaches Ukraine
Next Story