Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറോട്ടിക്...

ഇറോട്ടിക് നോവലിസ്റ്റിനെ വിവാഹം ചെയ്യാൻ സ്പെയിനിൽ യുവ ബിഷപ് രാജിവെച്ചു

text_fields
bookmark_border
xavier-novell-y-silvia-caballol 9921
cancel

മഡ്രിഡ്: ഇറോട്ടിക് നോവലിസ്റ്റ് സിൽവിയ കബല്ലോളുമായി ഒരുമിച്ച് ജീവിക്കുന്നതിനായി സ്പെയിനിലെ യുവ ബിഷപ് സേവ്യർ നോവൽ രാജിവെച്ചു. സോൾസൊനയിലെ ബിഷപ്പും അങ്ങേയറ്റം യാഥാസ്ഥിതികനുമായ സേവ്യർ നോവൽ കഴിഞ്ഞ മാസമാണ് രാജി പ്രഖ്യാപിച്ചത്. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഇദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ, നോവലിസ്റ്റ് സിൽവിയ കബല്ലോളുമൊത്ത് ജീവിക്കാനായാണ് ബിഷപ് രാജിവെച്ചതെന്ന് തദ്ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സ്പെയിനിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായ സേവ്യർ നോവൽ 2010ൽ 41ാം വയസിലാണ് ഈ സ്ഥാനത്തെത്തിയത്. കാറ്റലോണിയൻ മേഖലയായ സോൾസോനയിലെ ബിഷപ്പായാണ് ചുമതലയേറ്റത്. ഒഴിപ്പിക്കൽ ക്രിയകൾക്ക് പേരുകേട്ട ബിഷപ്പ് സ്വവർഗാനുരാഗികളെ പരിവർത്തനം ചെയ്യിപ്പിക്കുന്നതിനായും ഇടപെട്ടിരുന്നു. കാറ്റലോണിയൻ സ്വാതന്ത്ര്യം, സ്വവർഗരതി തുടങ്ങിയ വിഷയങ്ങളിൽ ബിഷപ്പിന്‍റെ നിലപാടുകൾ പലപ്പോഴും വിവാദമായിരുന്നു.

കാത്തലിക് ചർച്ചിന്‍റെ പുതിയ താരോദയമായി ഉയർന്നുവരുന്നതിനിടെ തീർത്തും അപ്രതീക്ഷിതമായാണ് രാജിവെക്കാൻ കഴിഞ്ഞ മാസം വത്തിക്കാന്‍റെ അനുമതി തേടിയത്. വത്തിക്കാനിലെത്തി നിരവധി തവണ കൂടിക്കാഴ്ച നടത്തിയതായും പറയപ്പെടുന്നു.

ലൈംഗികാതിപ്രസരം നിറഞ്ഞ സാത്താനിക്-ഇറോട്ടിക് നോവലുകളെഴുതുന്ന സിൽവിയ കബല്ലോളുമായി ബിഷപ് ഒരുമിച്ചു ജീവിക്കാനൊരുങ്ങുകയാണെന്ന വാർത്ത തികച്ചും അപ്രതീക്ഷിതമായാണ് പുറത്തുവന്നത്. വിവാഹമോചിതയായ ഇവർ രണ്ടു കുട്ടികളുടെ അമ്മയും സൈക്കോളജിസ്റ്റുമാണ്. റിലീജിയൻ ഡിജിറ്റൽ എന്ന വെബ് പോർട്ടലാണ് ഇരുവരെയും കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്.

ബിഷപ്പ് വിവാഹത്തിനായി സ്ഥാനമൊഴിഞ്ഞത് സഭയ്ക്കുള്ളിൽ വിവാഹബന്ധം സംബന്ധിച്ച പുതിയ ചർച്ചയുയർത്തിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Xavier NovellSilvia Caballol
News Summary - Spanish bishop quit for love for erotic writer
Next Story