Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്​പെയിനിൽ മരണം...

സ്​പെയിനിൽ മരണം കുതിക്കുന്നു; ചൈനയെ മറികടന്നു

text_fields
bookmark_border
സ്​പെയിനിൽ മരണം കുതിക്കുന്നു; ചൈനയെ മറികടന്നു
cancel
camera_alt?????????? ????? ???? ???????????? ???????????????? ?? ??????? ??????????????????? ???????? ???????? ?????????

ജനീവ: ഇറ്റലിക്കുപിന്നാലെ കോവിഡ്​ ബാധ പിടിമുറുക്കിയ സ്​​പെയിനിൽ മരണനിരക്ക്​ ചൈനയെയും മറികടന്ന്​ മുന്നേറുന ്നു. ഇതുവരെ 3,647 പേരാണ്​ ഇവിടെ മരിച്ചത്. 3287 ആണ്​ ചൈനയിൽ മരിച്ചവരുടെ എണ്ണം.

കഴിഞ്ഞ 24 മണിക്കൂറിനി​ടെ ചൈനയിൽ ആറു പേർ മരിച്ചപ്പോൾ സ്​പെയിനിലത്​ 656 ആണ്​. മരണസംഖ്യയിൽ മുന്നിലുള്ള ഇറ്റലിയിൽ ഇന്നലെ മാത്രം 683 പേർക്കും മൊത്തം 7503 പേർക്കും മഹാമാരിമൂലം ജീവൻ നഷ്​ടമായി.

ആകെ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ ചൈനയാണ്​ മുന്നിലെങ്കിലും പുതുതായി രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം ഇവിടെ വളരെ കുറവാണ്​. ഇന്നലെ 67 പേർക്ക്​ മാത്രമാണ്​​ രോഗം കണ്ടെത്തിയത്​. ഇക്കാര്യത്തിൽ അമേരിക്കയാണ്​ ഭീതിപ്പെടുത്തി മുന്നേറുന്നത്​. 11,192 പേർക്കാണ്​ ഇന്നലെമാത്രം അമേരിക്കയിൽ രോഗം സ്​ഥിരീകരിച്ചത്​. സ്​പെയിനും (7,457), ഇറ്റലിയും (5,210), ജർമനിയും (4332), ഫ്രാൻസും (2929) തൊട്ടുപിറകിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid death toll
News Summary - Spain’s COVID-19 toll surpasses that of China
Next Story