Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

20 വർഷത്തിനുള്ളിൽ ചൊവ്വയിൽ നഗരം നിർമിക്കും; ആദ്യ ചുവടുവെപ്പ് രണ്ട് വർഷത്തിനകം -മസ്ക്

text_fields
bookmark_border
Elon Musk
cancel

ചൊവയിൽ നഗരം നിർമിക്കുന്നതിന് മുന്നോടിയായുള്ള ആദ്യ ചുവടുവെപ്പ് നടത്താനൊരുങ്ങി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്​പേസ് എക്സ്. എക്സിലൂടെ മസ്ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് വർഷത്തിനുള്ളിൽ ആളില്ല സ്റ്റാർഷിപ്പുകൾ ചൊവ്വയിലേക്ക് അയക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നാല് വർഷത്തിനുള്ളിൽ ആളുകളുള്ള പേടകത്തെ ചൊവ്വയിലേക്ക് അയക്കും. അവിടെ നിന്ന് പടിപടിയായി സ്​പേസ്ഷിപ്പുകളുടെ എണ്ണം ഉയർത്തും. 20 വർഷത്തിനുള്ളിൽ സ്വയംപര്യാപ്തമായ നഗരം നിർമിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

2002ൽ അഞ്ച് വർഷത്തിൽ ആളില്ല പേടകം ചൊവ്വയിലിറക്കുമെന്നും ഏഴ് വർഷത്തിനുള്ളിൽ ആളുകളുമായി പേടകം അവിടെയെത്തിക്കുമെന്നും മസ്ക് പറഞ്ഞിരുന്നു.

ജൂണിൽ സ്റ്റാർഷിപ്പിന്റെ റോക്കറ്റ് അതിവേഗത്തിൽ ബഹിരാകാശ​ത്ത് നിന്നും മടങ്ങിയെത്തുകയും ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറങ്ങുകയും ചെയ്തു. ചന്ദ്രനിലേക്കും ബഹിരാകാശത്തേക്കും ചൊവ്വയിലേക്ക് വരെ ആളുകളെ എത്തിക്കുന്നതിനായി വൻതോതിൽ ബഹിരാകാശ വാഹനങ്ങളിൽ നിർമിക്കാനാണ് മസ്ക് ഒരുങ്ങുന്നത്.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SpaceX to launch uncrewed Starships to Mars in two years: Elon Musk
Next Story