Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിത്ത്​ ബഹിരാകാശ യാത്ര നടത്തിയാൽ വിളവ്​ കൂടുമോ? ചൈനയു​ടെ പുതിയ പരീക്ഷണം ഇങ്ങനെ
cancel
Homechevron_rightTECHchevron_rightSciencechevron_rightവിത്ത്​ ബഹിരാകാശ യാത്ര...

വിത്ത്​ ബഹിരാകാശ യാത്ര നടത്തിയാൽ വിളവ്​ കൂടുമോ? ചൈനയു​ടെ പുതിയ പരീക്ഷണം ഇങ്ങനെ

text_fields
bookmark_border

ബെയ്​ജിങ്​: ബഹിരാകാശയാ​ത്ര നടത്തി തിരിച്ചെത്തുന്ന നെൽവിത്തിന്​ എന്തുമാറ്റമുണ്ടാകും? ചില ജനിതക മാറ്റങ്ങളുണ്ടാകുമെന്നാണ്​ ശാസ്​ത്രജ്ഞരുടെ അഭി​പ്രായം. എന്നാൽ ഇപ്പോൾ, ബഹിരാകാശ യാത്ര നടത്തി തിരിച്ചെത്തിയ നെൽവിത്ത്​ വ​ിളവെടുത്തിരിക്കുകയാണ്​ ചൈന. 23 ദിവസമായിരുന്നു​ ചൈനീസ്​ ശാസ്​ത്രജ്ഞർക്കൊപ്പം നെൽവിത്തിന്‍റെ ബഹിരാകാശ സന്ദർശനം. നവംബറിലായിരുന്നു യാത്ര.

ബഹിരാകാശത്തെത്തിയ നെൽവിത്തിന്​​ ഗുരുത്വാകർഷണമില്ലാത്ത അവസ്​ഥയിലും ​കോസ്​മിക്​ രശ്​മികളുടെ വികിരണത്തിലും ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടാകുമെന്നാണ്​ ശാസ്​ത്രജ്ഞരുടെ കണക്കുകൂട്ടൽ. 40 ഗ്രാം നെൽവിത്താണ്​ ചാന്ദ്രഗവേഷണത്തോടൊപ്പം എത്തിച്ചത്​. ​ഗുവാങ്​ഡോങ്​ പ്രവിശ്യയിലെ സൗത്ത്​ ചൈന അഗ്രികൾച്ചറൽ സർവകലാശാലയിലെ സ്​പേസ്​ ബ്രീഡിങ്​ റിസർച്ച്​ സെന്‍ററിലെ ഹരിതഗൃഹങ്ങളിലാണ്​ വിത്തുമുളപ്പിച്ചത്​.

1500 നെൽവിത്തുകളാണ്​ യാത്രക്ക്​ ശേഷം ഭൂമിയിൽ തിരിച്ചെത്തിയത്​. 7.6ലക്ഷം കിലോമീറ്ററുകളിലധികം സഞ്ചരിച്ച് ഡിസംബർ 17നാണ്​ വിത്ത്​ ഭൂമിയിൽ തിരിച്ചെത്തിച്ചത്​​. ഒരു സെന്‍റിമീറ്റർ നീളത്തിലുള്ളവയായിരുന്നു വിത്തുകൾ. വിളവെടുത്ത നെല്ല്​ പരീക്ഷണങ്ങൾക്ക്​ വിധേയമാക്കുകയാണ്​ ഇപ്പോൾ ചൈന. കൂടുതൽ പരീക്ഷണങ്ങൾക്ക്​ ശേഷം വ്യാപകമായി കൃഷിചെയ്യാനാണ്​ ചൈനയുടെ നീക്കം.

ബഹിരാകാശത്തുവെച്ച്​ വിത്തുകൾക്ക്​ ജനിതക മാറ്റം സംഭവിച്ചേക്കാം. ഇത്​ ഭൂമിയിൽ നട്ടുവളർത്തുന്നതോടെ ഉയർന്ന അളവിൽ വിളവെടുക്കാൻ സാധിക്കുമെന്ന്​ റിസർച്ച്​ സെന്‍ററിലെ ഡെപ്യൂട്ടി ഡയറക്​ടറായ ഗുവോ താവോ പറയുന്നു. ചൈനയുടെ ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ട്​ ധാന്യവിളവെടുപ്പ്​ വർധിപ്പിക്കാനാണ്​​ ഈ നീക്കം.

1987 മുതൽ ചൈന നെൽവിത്തുകളും മറ്റു വിളകളും ബഹിരാകാശത്ത്​ എത്തിച്ചിരുന്നു. ഇത്തരത്തിൽ 200ഓളം വിവിധ വിത്തുകൾ കൃഷി ചെയ്യാനായി ചൈനക്ക്​ അനുവാദം ലഭിച്ചതായി ബ്ലൂംബർഗ്​ റിപ്പോർട്ട്​ ചെയ്യുന്നു.

'സ്വർഗത്തിൽനിന്നുള്ള അരി' എന്നാൽ ചൈനയിൽ സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണം. മൂന്നാലുവർഷത്തിന്​ ശേഷം ഇവ വിപണിയിലെത്തുമെന്ന്​​ ഗ്ലോബൽ ടൈംസ്​ റി​േപ്പാർട്ട്​ ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moonChinaSpace Ricerice from heaven
News Summary - Space Rice China harvests First batch of seeds that travelled around moon
Next Story