ഉപരോധം നിർത്തിയില്ലെങ്കിൽ ബഹിരാകാശ സഹകരണം നിർത്തുമെന്ന് റഷ്യ
text_fieldsമോസ്കോ: ഉപരോധം തുടർന്നാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ പ്രവർത്തനങ്ങളിൽ യു.എസ്, യൂറോപ്യൻ യൂനിയൻ, കാനഡ എന്നീ രാജ്യങ്ങളുമായി സഹകരണം തുടരാനില്ലെന്ന് റഷ്യ. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് തലവനാണ് മുന്നറിയിപ്പ് നൽകിയത്.
യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെയാണ് വിവിധ രാജ്യങ്ങൾ റഷ്യക്കുമേൽ കടുത്ത ഉപരോധം പ്രഖ്യാപിച്ചത്. എന്നാൽ, ബഹിരാകാശ നിലയത്തിനാവശ്യമായ ഇന്ധനം എത്തിക്കാനും ബഹിരാകാശ അവശിഷ്ടങ്ങൾ വന്നിടിക്കാതെ ഭ്രമണപഥം ശരിയായി നിലനിർത്താനും തങ്ങൾക്കെ ആകൂവെന്നാണ് റഷ്യയുടെ അവകാശവാദം.
റഷ്യ സഹകരിക്കാനില്ലെങ്കിൽ ബഹിരാകാശ അവശിഷ്ടങ്ങൾ കടലിലോ കരയിലോ പതിക്കാൻ ഏറെ സമയം വേണ്ടിവരില്ലെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
റഷ്യൻ പിന്മാറ്റം വീടുകളിൽ മൈനുകൾ വിതറിയെന്ന് സെലൻസ്കി
പിന്മാറ്റം തുടരുന്ന റഷ്യൻ സേന സിവിലിയന്മാരുടെ വീടുകൾക്ക് ചുറ്റും മൈനുകൾ വിതറിയതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി. മൈനുകൾക്ക് പുറമെ ആവശ്യം കഴിഞ്ഞ സൈനിക ഉപകരണങ്ങളും വ്യാപകമായി ഉപേക്ഷിച്ചുപോകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

