Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഫിലിപ്പീന്‍സില്‍ രണ്ടു സ്‌ഫോടനങ്ങളിലായി 10 പേര്‍ കൊല്ലപ്പെട്ടു
cancel
camera_alt

Philippine National Red Cross via AP

Homechevron_rightNewschevron_rightWorldchevron_rightഫിലിപ്പീന്‍സില്‍ രണ്ടു...

ഫിലിപ്പീന്‍സില്‍ രണ്ടു സ്‌ഫോടനങ്ങളിലായി 10 പേര്‍ കൊല്ലപ്പെട്ടു

text_fields
bookmark_border

മനില: ഫിലിപ്പീൻസിൽ ഭീകരാക്രമണത്തിൽ സൈനികരും കുട്ടികളും അടക്കം 14 പേർ കൊല്ലപ്പെട്ടു. തെക്കൻ ഫിലിപ്പീൻസിലെ സുലു ദ്വീപിലെ​ ജോലോ പട്ടണത്തിൽ തിങ്കളാഴ്​ച ഉച്ചക്ക്​ നടന്ന രണ്ട്​ സ്​ഫോടനങ്ങളിൽ സൈനികർ, പൊലീസുകാർ, സിവിലിയന്മാർ എന്നിവർ അടക്കം 75ലധികം പേർക്ക്​ പരിക്കേറ്റു. ​മോ​ട്ടോർ സൈക്കിളിൽ സ്ഥാപിച്ച ബോംബും വനിത ചാവേറുമാണ്​ പൊട്ടിത്തെറിച്ചതെന്ന്​ മേഖല സൈനിക കമാൻഡർ ലെഫ്​. ജനറൽ കോർലെ​ട്ടോ വിൻലുവാൻ പറഞ്ഞു. ഐ.എസുമായി ബന്ധമുള്ള ഇസ്​ലാമിക തീവ്രവാദികളാണ്​ സ്​​േഫാടനങ്ങൾക്ക്​ പിന്നിലെന്ന്​ സൈനിക വൃത്തങ്ങൾ പറഞ്ഞു. അബൂ സയ്യാഫ്​ സൈനിക കമാൻഡർ മുൻദി സവാദ്​ജാനാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ സൈന്യം പറഞ്ഞു. ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ജോലോയിലെ കടക്ക്​ മുന്നിൽ നിർത്തിയിട്ട രണ്ട്​ സൈനിക ട്രക്കുകൾക്ക്​ സമീപം മോ​േട്ടാർസൈക്കിൾ ബോംബ്​ പൊട്ടിത്തെറിച്ചാണ്​ കൂടുതൽ മരണം. ആദ്യ സ്​ഫോടനം നടന്ന്​ ഒരു മണിക്കൂറിന്​ ശേഷം ക്രിസ്​ത്യൻ പള്ളിക്ക്​ കാവൽനിന്ന സൈനികരുടെ അടുത്ത്​ വനിത ചാവേർ എത്തി പൊട്ട​ിത്തെറിച്ചു. ചാവേറിനെ കൂടാതെ സൈനികൻ, പൊലീസ്​ ഉദ്യോഗസ്ഥൻ എന്നിവർ ​െകാല്ലപ്പെട്ടു. സമീപത്തെ മാർക്കറ്റിൽനിന്ന്​ ബോംബ്​ കണ്ടെത്തി. പട്ടണത്തി​െൻറ നിയന്ത്രണം പൊലീസും സൈന്യവും ഏറ്റെടുത്തിട്ടുണ്ട്​.

രണ്ട്​ വനിത ചാവേറുകളെ ഉപയോഗിച്ച്​ സവാദ്​ജാൻ ബോംബ്​ ആക്രമണത്തിന്​ ലക്ഷ്യമിടുന്നുണ്ടെന്നും ​ഒരാഴ​്​ച മുമ്പ്​ ൈസന്യം പറഞ്ഞിരുന്നു. ജൂണിൽ സവാദ്​ജാനെയും ചാവേർ ബോംബറുകളെയും പിടികൂടാൻ സൈന്യം രഹസ്യ ഓപറേഷൻ നടത്തിയിരുന്നു. വേഷം മാറിയെത്തിയ നാല്​ സൈനികരെ ജോലോ പൊലീസ്​ ചെക്ക്​പോയൻറിൽ തടഞ്ഞു വെടിവെച്ചുകൊന്നു.

അബൂസയ്യാഫി​െൻറ കമാൻഡർ അബ്​ദുൽ ജിഹാദ്​ സുസുകാനെ രണ്ടാഴ്​ച മുമ്പ്​ അധികൃതർ പിടികൂടിയിരുന്നു. ഇതിനുള്ള പ്രതികാരമായാണ്​ സ്​ഫോടനങ്ങളെന്നും സംശയിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PhilippinesBomb Blast
Next Story