Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആയുധങ്ങൾ ഒഴികെയുള്ള സൈനിക സാമഗ്രികൾ യുക്രെയ്‌ന് നൽകുമെന്ന് ദക്ഷിണ കൊറിയ

text_fields
bookmark_border
യുക്രെയ്‌ന് പത്ത് മില്യൺ ഡോളർ വിലമതിക്കുന്ന മെഡിക്കൽ പാക്കേജ് നൽകുമെന്ന് നേരത്തെ ദക്ഷിണ കൊറിയ പ്രഖ്യാപിച്ചിരുന്നു.
South Korea Defense Ministry
cancel

സിയോൾ : റഷ്യന്‍ അധിനിവേശം നേരിടുന്ന യുക്രെയ്‌ന് ആയുധങ്ങൾ ഒഴികെയുള്ള സൈനിക സാമഗ്രികൾ നൽകുമെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആയുധ സംവിധാനങ്ങളിൽ ഉൾപ്പെടാത്ത ചരക്കുകളും ഗതാഗതവും കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ച് വിശദമായ ചർച്ചകൾ നടക്കുകയാണെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയ വക്താവ് ബൂ സിയൂങ്-ചാൻ പറഞ്ഞു.

റഷ്യൻ നിർമ്മിത ആയുധങ്ങൾ ദക്ഷിണ കൊറിയൻ സൈന്യം ഉപയോഗിക്കുന്നത് നിർത്താന്‍ മറ്റ് രാജ്യങ്ങളിൽ നിന്ന് സൈനിക ആയുധങ്ങൾ വാങ്ങുന്നതിനും നിർമ്മിക്കുന്നതിനുമുള്ള വഴികൾ രാജ്യം പരിഗണിക്കുന്നുണ്ടെന്നും ബൂ അഭിപ്രായപ്പെട്ടു.

യുക്രെയ്‌ന് പത്ത് മില്യൺ ഡോളർ വിലമതിക്കുന്ന മെഡിക്കൽ പാക്കേജ് നൽകുമെന്ന് നേരത്തെ ദക്ഷിണ കൊറിയ പ്രഖ്യാപിച്ചിരുന്നു. പ്രഥമ ശുശ്രൂഷ കിറ്റുകൾ, മുഖംമൂടികൾ, റെസ്പിറേറ്ററുകൾ എന്നിവയുൾപ്പെടെ 40 ടൺ മെഡിക്കൽ സഹായ ഉപകരണങ്ങളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - South Korea to provide Ukraine with military materiel except for weapons: Defense Ministry
Next Story