കീഗന്‍ പീറ്റേഴ്സണ് കോവിഡ്; ടെസ്റ്റ് പരമ്പര നഷ്ടമാകും, ദക്ഷിണാഫ്രിക്കക്ക് കനത്ത തിരിച്ചടി
text_fieldsദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം കീഗന്‍ പീറ്റേഴ്സണ് കോവിഡ്. ഇതോടെ താരത്തിന് ന്യൂസിലാന്റിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര നഷ്ടമായേക്കുമെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക (സി.എസ്.എ) അറിയിച്ചു. കീഗന്‍ പകരം ദക്ഷിണാഫ്രിക്ക സുബൈര്‍ ഹംസയെ ടീമിലെത്തിച്ചിട്ടുണ്ട്. 2020ൽ ഇംഗ്ലണ്ടിനെതിരെ ആണ് ഹംസ അവസാനമായി ടെസ്റ്റ് കളിച്ചത്.
മൂന്നാം നമ്പർ ബാറ്റ്സ്മാൻ സുഖമായിരിക്കുന്നെന്നും പ്രത്യേക രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ(സി.എസ്.എ) മെഡിക്കൽ ടീം പറഞ്ഞു. അദ്ദേഹത്തിന്റെ ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പുവരുത്താൻ വേണ്ട സംവിധാനങ്ങളൊരുക്കിയിട്ടുണ്ടെന്നും സി.എസ്.എ കൂട്ടിച്ചേർത്തു.
ഇന്ത്യക്കെതിരെ മികച്ച ഫോമില്‍ കളിച്ച താരമാണ് കീഗന്‍. ഇന്ത്യക്കെതിരായ മൂന്ന് ടെസ്റ്റുകളിലെ പ്രകടനത്തിന് പ്ലെയർ ഓഫ് ദി സീരീസ് ആയി താരത്തെ തെരഞ്ഞെടുത്തിരുന്നു. 276 റൺസാണ് താരം പരമ്പരയിൽ നേടിയത്. ആറ് ഇന്നിംഗ്സിൽ നിന്ന് 46 റൺസ് ശരാശരിയിൽ സ്കോര്‍ ചെയ്ത താരം പരമ്പരയിൽ ഏറ്റവും അധികം റൺസ് കണ്ടെത്തിയ താരമായിരുന്നു. ക്രൈസ്റ്റ്ചര്‍ച്ചിൽ നടക്കുന്ന രണ്ട് ടെസ്റ്റുകളിൽ ആദ്യത്തേത് ഫെബ്രുവരി 17നാണ്. രണ്ടാം ടെസ്റ്റ് ഫെബ്രുവരി 27ന് ആരംഭിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

