Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദക്ഷിണാഫ്രിക്കയിൽ...

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ്​ വകഭേദം​ കൂടുതൽ അപകടകാരിയെന്ന്​ ബ്രിട്ടൻ

text_fields
bookmark_border
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ്​ വകഭേദം​ കൂടുതൽ അപകടകാരിയെന്ന്​ ബ്രിട്ടൻ
cancel

ലണ്ടൻ: യു.കെയിൽ ജനിതക മാറ്റം സംഭവിച്ച കോവിഡ്​ വൈറസ്​ വലിയ ഭീതി സൃഷ്​ടിക്കുന്ന സാഹചര്യത്തൽ രാജ്യം വീണ്ടും ലോക്​ഡൗണിലായിരിക്കുകയാണ്​​. പുതിയ വൈറസിന്​ 70 ശതമാനത്തിലേറെയാണ്​ വ്യാപക ശേഷിയെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്​. എന്നാൽ, ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ്​ 19​െൻറ പുതിയ വകഭേദം യു.കെയിൽ റിപ്പോർട്ട്​ ചെയ്​ത വകഭേദത്തേക്കാൾ അപകടകാരിയാണെന്ന് ബ്രിട്ടീഷ്​ ഹെൽത്ത്​ സെക്രട്ടറി മാറ്റ്​ ഹാൻകോക്ക്​ പറഞ്ഞു. ​

'ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ്​ വകഭേദത്തിൽ എനിക്ക്​ ഏറെ ആശങ്കയുണ്ട്​. അതുകൊണ്ടാണ്​ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള എല്ലാ ഫ്ലൈറ്റുകളും നിർത്തിവെക്കണമെന്ന്​ ഞങ്ങൾ നിർദേശം നൽകിയത്'​. -അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ലോകത്ത്​ നാല്​ കോവിഡ്​ വകഭേദങ്ങൾ പരക്കുന്നുണ്ടെന്ന്​ ലോകാരോഗ്യ സംഘടന അറിയിച്ചു​. 2019​െൻറ അവസാനം ചൈനയിലെ വുഹാനിൽ നിന്ന്​ ഉത്​ഭവിച്ച വൈറസിൽ നിന്നും ഏറെ വ്യത്യസ്​തമായ ഡി614​ജി​ ​എ​ന്ന​ ​ഘ​ട​കം​ ​കൂ​ടി​ ​ചേ​ർ​ന്ന​ ​വൈറസാണ്​ 2020 ഫെബ്രുവരി മുതൽ ലോകത്ത്​ വ്യാപിക്കുന്നതെന്നും അവർ വ്യക്​തമാക്കിയിട്ടുണ്ട്​. പിന്നാലെ ഡെന്മാർക്കിലും ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ വ്യത്യസ്​തമായ വകഭേദങ്ങളും ഭീഷണിയായി വ്യാപിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19new virus strainSouth African variant
News Summary - South African variant bigger risk than UK variant
Next Story