മണ്ടേലയടക്കമുള്ളവരുടെ അഭിഭാഷക പ്രിസ്കില്ല ജന വിടവാങ്ങി
text_fieldsജൊഹാനസ്ബർഗ്: വർണവിവേചനത്തിനെതിരായ പോരാളി നെൽസൺ മണ്ടേല അടക്കം പ്രമുഖരുടെ അഭിഭാഷകയും ദക്ഷിണാഫ്രിക്കയിൽ മനുഷ്യാവകാശ പോരാട്ടത്തിെൻറ മുൻനിര പോരാളിയുമായ പ്രിസ്കില്ല ജന (76) അന്തരിച്ചു. ദീർഘകാലമായി ചികിത്സയിലായിരുന്നു.
ദക്ഷിണാഫ്രിക്കൻ ഹ്യൂമൻ റൈറ്റ്സ് കമീഷൻ ൈവസ് ചെയർപേഴ്സൻ, പാർലമെൻറ് അംഗം, ദക്ഷിണാഫ്രിക്കൻ അംബാസഡർ, പ്രസിഡൻറിെൻറ നിയമോപദേശക തുടങ്ങിയ നിലകളിലെല്ലാം പ്രവർത്തിച്ചിരുന്ന പ്രിസ്കില്ല ജന വർണവിവേചനത്തിനെതിരായ സ്വാതന്ത്ര്യസമര നായികകളിലൊരാളുമായിരുന്നു.
1960കളുടെ തുടക്കത്തിൽ മെഡിസിൻ പഠനത്തിന് ഇന്ത്യൻ സർക്കാർ സ്കോളർഷിപ് ലഭിച്ച് ഇന്ത്യയിെലത്തിയ പ്രിസ്കില്ല, 1965ലാണ് തിരിെച്ചത്തിയത്. തുടർന്ന് നിയമപഠനത്തിനു ചേർന്നു. 1979ലാണ് പ്രാക്ടിസ് തുടങ്ങിയത്. നെൽസൺ മണ്ടേല, വിന്നി മേണ്ടല, ആർച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു, വാൾട്ടർ സിസുസ്ലു, ഗോവൻ എംബെകി, അഹമ്മദ് കത്രഡ, ഇബ്രാഹിം ഇബ്രാഹിം, സോളമൻ മഹ്‌ലാങ്കു, സ്റ്റീവ് ബിക്കോ തുടങ്ങിയ സ്വാതന്ത്ര്യസമരപോരാളികളുടെയെല്ലാം അഭിഭാഷകയായിരുന്നു.
വിവിധ സംഘടനകളിലൂടെ സ്വാതന്ത്ര്യത്തിനുള്ള പോരാട്ടത്തിലും പങ്കാളിയായി. സ്വാതന്ത്ര്യം ലഭിച്ചശേഷം പാർലമെൻറിേലക്ക് തെരഞ്ഞെടുക്കപ്പെടുകയും തുടർന്ന് നെതർലൻഡ്സിലെയും അയർലൻഡിലെയും അംബാസഡറായി സേവനമനുഷ്ഠിക്കുകയും ചെയ്തു. പ്രായപൂർത്തിയായശേഷമുള്ള ജീവിതം മുഴുവൻ വർണവിവേചനത്തിനെതിരായ പോരാട്ടത്തിനാണ് ചെലവഴിച്ചതെന്നും അതിൽ ഒരു നിമിഷംപോലും ഖേദിക്കുന്നില്ലെന്നും 'ഫൈറ്റിങ് ഫോർ മണ്ടേല' എന്ന േപരിലുള്ള ആത്മകഥയിൽ പ്രിസ്കില്ല പറയുന്നുണ്ട്. ഇന്ന് അനുഭവിക്കുന്ന ഭരണഘടനാ ജനാധിപത്യത്തിനുവേണ്ടി നിസ്വാർഥമായി സേവനം െചയ്ത മഹദ്വ്യക്തിത്വത്തെയാണ് നഷ്ടമായതെന്ന് ദക്ഷിണാഫ്രിക്കൻ ഹ്യൂമൻ റൈറ്റ്സ് കമീഷൻ അനുശോചനസന്ദേശത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

