സുലു വംശനേതാവ് മംഗോസുതു ബുതെലെസി അന്തരിച്ചു
text_fieldsജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ഉന്നത രാഷ്ട്രീയ നേതാവും കറുത്ത വർഗക്കാരായ സുലുവംശ വിഭാഗത്തിന്റെ മേധാവിയുമായിരുന്ന മംഗോസുതു ബുതെലെസി (95) അന്തരിച്ചു. ഏഴുപതിറ്റാണ്ടായി രാജ്യത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.
ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ വംശീയ വിഭാഗമായ സുലു വിഭാഗത്തിന്റെ നേതാവായിരുന്ന അദ്ദേഹം വർണവിവേചനത്തിനെതിരെ ശക്തമായി നിലകൊണ്ടപ്പോഴും മിതവാദ നിലപാട് സ്വീകരിച്ചു. നെൽസൺ മണ്ടേലയുടെ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ വംശീയ പ്രശ്നങ്ങൾ സായുധ ഏറ്റുമുട്ടലിലേക്ക് പോകാതിരിക്കുന്നതിൽ ബുതെലെസിയുടെ ഇടപെടൽ പലപ്പോഴും നിർണായകമായിട്ടുണ്ട്. 95ാം ജന്മദിനം ആഘോഷിച്ച് രണ്ടാഴ്ച കഴിഞ്ഞ് ശനിയാഴ്ച പുലർച്ചയാണ് ബുതെലെസി മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

