സൗമ്യയുടെ മൃതദേഹം എംബസി അധികൃതർ ഏറ്റുവാങ്ങി
text_fieldsന്യൂഡൽഹി: ഇസ്രായേലിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിെൻറ ഭാര്യ സൗമ്യ സന്തോഷിെൻറ മൃതദേഹം ഇന്ത്യൻ എംബസി അധികൃതർ ഏറ്റുവാങ്ങിയെന്നും നാട്ടിെലത്തിക്കാൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുകയാണെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. ഏറ്റവുമടുത്ത ദിവസം തന്നെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
. തിങ്കളാഴ്ചക്കുമുമ്പ് നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ബന്ധുക്കളും വ്യക്തമാക്കി. ഇസ്രായേലിലെ ഇന്ത്യൻ അംബാസഡറുമായി ബന്ധപ്പെട്ടാണ് നടപടിക്രമങ്ങൾ നീക്കുന്നത്. അപ്രതീക്ഷിത മരണത്തിെൻറ ഞെട്ടലിലാണ് ഭർത്താവ് സന്തോഷും ഏക മകൻ അഡോണും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

