തീവ്രവാദി നേതാവ് അബ്ദുല്ലാഹി യാരെയെ വധിച്ചതായി സോമാലിയ
text_fieldsമൊഗാദിശു: തീവ്രവാദി നേതാവും അൽ ശബാബ് ഗ്രൂപ് സഹസ്ഥാപകനുമായ അബ്ദുല്ലാഹി നാദിർ യാരെയെ കൊലപ്പെടുത്തിയതായി സോമാലിയ ഭരണകൂടം അറിയിച്ചു.
രോഗാവസ്ഥയിലുള്ള അൽ ശബാബ് മേധാവി അഹ്മദ് ദിരിയെക്ക് പകരം സംഘടനാത്തലപ്പത്ത് എത്താനിരിക്കെയാണ് യാരെയെ വധിച്ചതെന്ന് വാർത്താവിനിമയ മന്ത്രാലയം പറഞ്ഞു. രാജ്യത്തിന്റെ ശത്രുവിനെ ഇല്ലായ്മചെയ്തതിൽ ചാരിതാർഥ്യമുണ്ടെന്നും ഇതിന് സഹായിച്ച അന്താരാഷ്ട്ര പങ്കാളികൾക്ക് നന്ദി അറിയിക്കുന്നതായും മന്ത്രാലയം വാർത്താക്കുറിപ്പിൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വെള്ളിയാഴ്ച 16 പേരെ വധിച്ചത് ഉൾപ്പെടെ നിരവധി തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് അൽ ശബാബ് എന്ന് അധികൃതർ പറഞ്ഞു.

