Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

16 വയസിന് താഴെയുള്ളവർക്കുളള സോഷ്യൽ മീഡിയ നിരോധനം; സ്നാപ്ചാറ്റ് തടഞ്ഞത് 4,15,000 ലധികം അക്കൗണ്ടുകള്‍

text_fields
bookmark_border
16 വയസിന് താഴെയുള്ളവർക്കുളള  സോഷ്യൽ മീഡിയ നിരോധനം; സ്നാപ്ചാറ്റ് തടഞ്ഞത് 4,15,000 ലധികം അക്കൗണ്ടുകള്‍
cancel
Listen to this Article

കാൻബെറ: ആസ്ട്രേലിയയിൽ 16 വയസിന് താഴെയുളളവർക്കുളള സോഷ്യല്‍ മീഡിയ നിരോധനത്തിന് കീഴിൽ സ്നാപ്ചാറ്റ് തടഞ്ഞത് 4,15,000-ലധികം അക്കൗണ്ടുകള്‍. എന്നാൽ കൗമാരകാർ 'പ്രായം പരിശോധന' സാങ്കേതിക വിദ്യയെ മറികടക്കുന്നതായും സ്നാപ്ചാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

2025 ഡിസംബറിലാണ് 16 വയസിന് താഴെയുളളവർക്ക് പ്രധാനപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് ആസ്ട്രേലിയയിൽ നിയമപരമായി നിരോധിച്ചത്. നിയമം പാലിച്ചില്ലെങ്കിൽ കമ്പനികൾക്ക് 45.5 മില്ല്യൺ ആസ്ട്രേലിയൻ ഡോളർ വരെ പിഴ ഈടാക്കും.

ഉപയോക്താക്കൾ തങ്ങളുടെ പ്രായം 16 ന് താഴെയായി രേഖപ്പെടുത്തിയ അക്കൗണ്ടുകൾ എല്ലാം നിലവിൽ ലഭ്യമല്ലാതായിട്ടുണ്ട് .ഇതുകൂടാതെ വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സ്നാപ്ചാറ്റ് ഉപയോക്താക്കളുടെ പ്രായവും കണ്ടെത്തിയിരുന്നു. ഇങ്ങനെ കണ്ടെത്തിയ അക്കൗണ്ടുകളും ഇല്ലാതാക്കിയിട്ടുണ്ട്. ദിവസവും കൂടുതൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയാണെന്നും കമ്പനി അറിയിച്ചു. എന്നിരുന്നാലും കൃത്യവും വ്യക്തവുമായ രീതിയിൽ പ്രായം പരിശോധിക്കുന്നതിൽ സാങ്കേതിക പരിമിതികൾ ഉണ്ടെന്നും സ്നാപ്ചാറ്റ് പറയുന്നു.

മെറ്റ, ടിക്ക് ടോക്ക്,യൂട്യൂബ് എന്നിവയുൾപ്പെടെയുളള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളും നിയമപ്രകാരം പ്രായപൂർത്തിയാകാത്ത ഉപയോക്താക്കളുടെ അക്കൗണ്ടുകൾ കൈവശം വെക്കുന്നതിൽ തടയുന്നുണ്ട്. ടെക് ഭീമൻമാർ ഇതിനകം 4.7 ദശലക്ഷം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതായി ഇ-സേഫ്റ്റി ഓൺലൈൻ റെഗുലേറ്റർ കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Social media ban for those under 16; Snapchat blocks over 415,000 accounts
Next Story