'അങ്ങനെ ഞാൻ വിഡ്ഢിത്തം പറയില്ല'
text_fieldsഇസ്ലാമാബാദ്: ബലാത്സംഗത്തെ കുറിച്ച് മുമ്പ് നടത്തിയ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. ബലാത്സംഗത്തിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണ് എന്ന തരത്തിൽ എവിടെയും പറഞ്ഞിട്ടില്ലെന്നാണ് ഇംറാൻ നിലപാട്മാറ്റിയത്.
അങ്ങനെയൊരു വിഡ്ഢിത്തം താൻ ചെയ്യില്ലെന്നും അദ്ദേഹം ആണയിട്ടു. പറഞ്ഞതിൽ ചിലത് മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. പാകിസ്താനിൽ എന്തുകൊണ്ടാണ് ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയിൽ പറഞ്ഞ ചില ഭാഗങ്ങളാണ് തെറ്റായി പ്രചരിപ്പിച്ചതെന്നും യു.എസിലെ പി.ബി.എസ് ന്യൂസ് അവറിനു നൽകിയ അഭിമുഖത്തിൽ ഇംറാൻ വ്യക്തമാക്കി.
സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നത് കാരണമാണ് രാജ്യത്ത് ബലാത്സംഗ കേസുകളും സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളും വര്‍ധിക്കുന്നത് എന്ന് ഇംറാൻ ഒരു അഭിമുഖത്തില്‍ പറയുന്ന വീഡിയോ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

