Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാകിസ്താനിൽ പെൺകുട്ടികളുടെ സർവകലാശാലയയിൽ സ്മാർട്ഫോൺ നിരോധനം
text_fieldsbookmark_border
Listen to this Article
ഇസ്‍ലാമാബാദ്: വടക്കു പടിഞ്ഞാറൻ പാകിസ്താനിൽ പെൺകുട്ടികളുടെ സർവകലാശാലയിൽ സ്മാർട്ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തി. ഖൈബർ പഖ്തൂൻഖ പ്രവിശ്യയിലെ സ്വാബി യൂനിവേഴ്സിറ്റിയിലാണ് വിലക്ക്. പെൺകുട്ടികളുടെ സ്കൂളുകൾ ലക്ഷ്യമിട്ട് താലിബാൻ ആക്രമണം സ്ഥിരമാണിവിടെ. വിലക്ക് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
കൂടുതൽ സമയം ഫോണുമായി ചെലവഴിക്കുന്നത് വിദ്യാർഥികളുടെ സ്വഭാവത്തെയും പഠനനിലവാരത്തെയും ബാധിക്കുന്നു എന്നതിനാലാണ് വിലക്കെന്നാണ് അധികൃതരുടെ വിശദീകരണം. വിലക്ക് ലംഘിക്കുന്നവർ 5000 രൂപ പിഴയൊടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

