
നായക്കൊപ്പം കളിക്കുന്നതിനിടെ വഴുതിവീണു; ജോ ബൈഡെൻറ കാലിന് പൊട്ടൽ, വേഗം ഭേദമാകട്ടെയെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: നായക്കൊപ്പം കളിക്കുേമ്പാൾ വഴുതിവീണ നിയുക്ത യു.എസ് പ്രസിഡൻറ് ജോ ബൈഡെൻറ കാലിന് നേരിയ പൊട്ടൽ. അദ്ദേഹത്തിന് ആഴ്ചകളോളം 'വാക്കിങ് ബൂട്ട്' ഉപയോഗിക്കേണ്ടിവരുമെന്ന് ഡോക്ടറെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. ശനിയാഴ്ച മേജർ എന്ന നായയുടെ കൂടെ കളിച്ചപ്പോഴയാണ് സംഭവം. ആശുപത്രിയിൽ അദ്ദേഹം ഡോക്ടറെ കാണാൻ പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ മുടന്തിയാണ് ഇദ്ദേഹം നടക്കുന്നത്.
ബൈഡന് അസുഖം വേഗം ഭേദമാകട്ടെയെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. 2018ലാണ് ജർമർ ഷെപ്പോർഡായ മേജർ ബൈഡൻെറ കൂടെയെത്തുന്നത്. ഇവരുടെ കുടുംബത്തിന് ചാമ്പ് എന്ന് പേരുള്ള മറ്റൊരു ജർമൻ ഷെപ്പേഡ് കൂടിയുണ്ട്. കൂടാതെ ഇവർ വൈറ്റ് ഹൗസിലേക്ക് മാറുേമ്പാൾ പുതിയ പൂച്ചയും കൂടെയുണ്ടാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
