ഗസ്സയിൽ ആറ് കുട്ടികൾ കൂടി വിശന്നു മരിച്ചു
text_fieldsഅബു യൂസഫ് അൽ നജാർ ആശുപത്രിയിൽ കഴിയുന്ന ഫലസ്തീൻ കുഞ്ഞ്
ഗസ്സ: ഗസ്സയിൽ ആറ് കുട്ടികൾകൂടി നിർജലീകരണവും പോഷകാഹാര കുറവും മൂലം മരിച്ചതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് കുട്ടികൾ സെൻട്രൽ ഗസ്സയിലെ അൽശിഫ ആശുപത്രിയിലും നാല് കുട്ടികൾ വടക്കൻ ഗസ്സയിലെ കമാൽ അദ്‍വാൻ ആശുപത്രിയിലുമാണ് മരിച്ചത്.
ഏഴ് കുട്ടികൾകൂടി അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നുണ്ട്. അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ വടക്കൻ ഗസ്സയിൽ മാനുഷിക ദുരന്തമുണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
മൊത്തത്തിൽ പട്ടിണിയും ക്ഷാമവുമുള്ള ഗസ്സയിൽ 21 ശതമാനം ഗർഭിണികളും അഞ്ചു വയസ്സിൽ താഴെയുള്ള 11 ശതമാനം കുട്ടികളും പോഷകാഹാര കുറവ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നു. അതിനിടെ, ഇന്ധനക്ഷാമം കാരണം കമാൽ അദ്‍വാൻ ആശുപത്രി സേവനം അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ച അൽ ഔദ ആശുപത്രിയും ഇന്ധനക്ഷാമം കാരണം സേവനം നിർത്തിയിരുന്നു. സന്നദ്ധപ്രവർത്തകരുടെയും സഹായ വാഹനങ്ങളുടെയും നീക്കം ഇസ്രായേൽ സൈന്യം തടസ്സപ്പെടുത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

