Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മിന്നൽ പ്രളയം: ജർമനിയിൽ ​വെള്ളപ്പൊക്കം, 42മരണം
cancel

മിന്നൽ പ്രളയം: ജർമനിയിൽ ​വെള്ളപ്പൊക്കം, 42മരണം

text_fields
bookmark_border

ബർലിൻ: പടിഞ്ഞാറൻ ജർമനിയിൽ കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 42പേർ മരിച്ചു. നിരവധി പേരെ കാണാതായി. നോർത്​ റൈൻ വെസ്​റ്റ്​ഫാലിയ,റിൻലാൻഡ്​-പലത്തിനേറ്റ്​ എന്നീ സംസ്​ഥാനങ്ങളിലാണ്​ കൂടുതൽ മരണം. രണ്ടു ദിവസമായി കനത്ത മഴയും ശക്​തമായ കാറ്റും രാജ്യത്ത്​ നാശം വിതക്കുകയാണ്​. പലയിടത്തും മണ്ണിടിച്ചിൽ മൂലം ഗതാഗതം തടസ്സപ്പെട്ടു​. പുഴയുടെ തീരത്തുള്ള വീടുകളാണ്​ ദുരന്തത്തിനിരയായത്​. നിരവധി വീടുകൾ തകരുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്​തു. മേഖലയിൽ സർക്കാർ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചിട്ടുണ്ട്​.

ഇൻറർനെറ്റ്​,ഫോൺ കണക്ഷനുകൾ തകർന്നത്​ രക്ഷാപ്രവർത്തനത്തെ ബാധിച്ചു. പടിഞ്ഞാറൻ പ്രവിശ്യയായ യൂസ്​കിർഷെനിൽ മാത്രം എട്ടുമരണമുണ്ട്​. കോബ്ലെൻസ്​ നഗരത്തിൽ നാലും. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട രണ്ട്​ ഉദ്യോഗസ്​ഥരും മരണപ്പെട്ടു. വെള്ളപ്പൊക്കത്തിൽ രക്ഷതേടി വീടുകളുടെ ടെറസിൽ കയറിയ 50 തോളം പേർ കുടുങ്ങിക്കിടക്കുകയാണ്. റൈൻ സീഗ്​ പ്രവിശ്യയിൽ സ്​റ്റെയിൻബാഷൽ അണക്കെട്ട്​ തകരാനുള്ള സാധ്യത മുൻനിർത്തി സമീപപ്രദേശങ്ങ​ളിലെ ആളുകളെ മാറ്റിപ്പാർപ്പിച്ചു.ദുരന്തത്തിൽ ഒറ്റപ്പെട്ടവരെ കണ്ടെത്താനായി സൈന്യം ഹെലികോപ്​ടറുമായി രംഗത്തിറങ്ങി. വെള്ളപ്പൊക്കബാധിത മേഖലകളിലെ സ്​കൂളുകൾ അടച്ചു.

അയൽരാജ്യങ്ങളായ ബെൽജിയത്തിലും നെതർലൻഡ്​സിലും മഴ നാശം വിതച്ചിട്ടുണ്ട്​. ബെൽജിയത്തിൽ ആറുപേർ മരിച്ചു. പടിഞ്ഞാറൻ യൂറോപ്പി​െൻറ പലയിടത്തും ശക്​തമായ മഴയാണ്​. നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്​.

വടക്കുകിഴക്കൻ തുർക്കിയി​െല കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ആറുപേർ മരിച്ചു. രണ്ടുപേരെ കാണാതായെന്നും തുർക്കി ആരോഗ്യമന്ത്രി അറിയിച്ചു. വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ തകർന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Six dead, 30 missing in Germany as houses collapse in floods
Next Story