Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Singapore detects two apparent omicron cases
cancel
Homechevron_rightNewschevron_rightWorldchevron_rightസിംഗപൂരിലും ഒമിക്രോൺ;...

സിംഗപൂരിലും ഒമിക്രോൺ; വിദേശത്തുനിന്നെത്തിയ രണ്ടുപേർക്ക്​ രോഗം

text_fields
bookmark_border

ക്വാലാലംപൂർ: ​കൊറോണ വൈറസിന്‍റെ പുതിയ വ​കഭേദമായ ഒമിക്രോൺ സിംഗപൂരിലും. ജോഹന്നാസ്​ ബർഗിൽനിന്ന്​ വിമാനത്തിലെത്തിയ രണ്ടുപേർക്കാണ്​ പ്രഥമിക പരിശോധനയിൽ രോഗം കണ്ടെത്തിയതെന്നും സിംഗപൂർ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഫലം സ്​ഥിരീകരിക്കാൻ കൂടുതൽ പരിശോധന നടത്തേണ്ടി വരുമെന്നും അവർ അറിയിച്ചു. രണ്ടു സിംഗപൂരുകാർക്ക്​ രോഗം സ്​ഥിരീകരിച്ചു. ഇവർ മറ്റുള്ളവരുമായി ​സമ്പർക്കം പുലർത്തിയിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന മറ്റു 19 യാത്രക്കാരെ പരിശോധനക്ക്​ വിധേയമാക്കി. എല്ലാവരും നെഗറ്റീവാണെന്നും ഇവർ നിരീക്ഷണത്തിൽ തുടരുമെന്നും പ്രസ്​താവനയിൽ പറയുന്നു.

രോഗം സ്​ഥിരീകരിച്ച രണ്ടുപേരും രണ്ടു ഡോസ്​ വാക്​സിനും സ്വീകരിച്ചിരുന്നു. ചുമ, തൊണ്ടയിൽ അസ്വസ്​ഥത എന്നീ രോഗലക്ഷണങ്ങൾ ഇരുവർക്കും ഉണ്ടായിരുന്നു.

ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ ഏഴ്​ ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരന്മാർക്ക്​​ സിംഗപൂർ യാത്രവിലക്ക്​ ഏർപ്പെടുത്തിയിരുന്നു. മറ്റുള്ളവരെ യാത്ര പുറപ്പെടുന്നതിന്​ മുമ്പും ശേഷവും പരിശോധനക്ക്​ വിധേയമാക്കും. ലോകത്ത്​ വാക്​സിനേഷൻ നിരക്ക്​ ഏറ്റവും ഉയർന്ന രാജ്യമാണ്​ സിംഗപൂർ. 98 ശതമാനം പേർക്കും വാക്​സിൻ കുത്തിവെപ്പ്​ നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:singaporeOmicron
News Summary - Singapore detects two apparent omicron cases
Next Story