Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Signal messaging platform stops working as downloads surge
cancel
Homechevron_rightTECHchevron_rightTech Newschevron_rightവാട്​സാപ്പ്​ വിട്ട്​...

വാട്​സാപ്പ്​ വിട്ട്​ ചേക്കേറുന്നവരുടെ കുത്തൊഴുക്കിൽ താളം തെറ്റി 'സിഗ്​നൽ'

text_fields
bookmark_border

വാഷിങ്​ടൺ: സ്വകാര്യതയിൽ വിട്ടുവീഴ്ചയെന്ന വാട്​സാപ്പ്​ നയത്തിൽ പ്രതിഷേധിച്ച്​ കൂടുവിട്ട ഉപയോക്​താക്കൾ കൂട്ടമായി എത്തിയതോടെ സമൂഹ മാധ്യമമായ 'സിഗ്​നൽ' പ്രവർത്തനം താളംതെറ്റി. മൊബൈൽ, ഡെസ്​ക്​ടോപ്​ എന്നിവ ഉപയോഗിച്ചെല്ലാം ആപ്​ ഉപയോഗിക്കുന്നവർക്ക്​ സന്ദേശം അയക്കൽ ഉൾപെടെ വൈകുകയാണ്​. മണിക്കൂറുകളോളമാണ്​ തടസ്സം നേരിടുന്നതെന്ന്​ റിപ്പോർട്ടുകൾ പറയുന്നു.

പുതിയ സ്വകാര്യത നയം കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചതോടെയാണ്​ ദിവസങ്ങൾക്കിടെ ഫേസ്​ബുക്കിനു കീഴ​ിലെ വാട്​സാപ്പിന്​ ദശലക്ഷക്കണക്കിന്​ വരിക്കാരെ നഷ്​ടമായത്​. ഇവരിലേറെയും കൂടുതൽ സുരക്ഷിതമെന്ന്​ പേരുള്ള 'സിഗ്​നലി'ലെത്തിയതോടെ പ്രവർത്തനം മന്ദതയിലാകുകയായിരുന്നു. റെക്കോഡ്​ വേഗത്തിൽ പുതിയ സെർവറുകൾ സ്​ഥാപിച്ച്​ കാര്യങ്ങൾ പഴയ നിലയാക്കുന്നത്​ തുടരുകയാണെന്ന്​ 'സിഗ്​നൽ' ട്വിറ്ററിൽ കുറിച്ചു.

സിഗ്​നലിനു പുറമെ ടെലഗ്രാം ആപ്പിലും ദശലക്ഷങ്ങളാണ്​ പുതിയതായി ചേർന്നത്​. സ്വകാര്യ​ വിവരം ചോർത്താൻ വാട്​സാപ്പ്​ ശ്രമം അംഗീകരിക്കില്ലെന്ന്​ പ്രഖ്യാപിച്ചായിരുന്നു കൂട്ടമായ കൊഴിഞ്ഞുപോക്കും ചേക്കേറലും​. സമൂഹ മാധ്യമങ്ങൾ വഴി ഇപ്പോഴും വാട്​സാപ്പിനെതിരെ പ്രചാരണം തകൃതിയാണ്​. യു.കെ, യൂറോപ്​ എന്നിവിടങ്ങളിൽ മാത്രമേ​ വിവരം സുരക്ഷിതമായി നിലനിർത്താനാകൂ എന്നാണ്​ വാട്​സാപ്പ്​ നിലപാട്​. ഫേസ്​ബുക്കുമായി വിവരം പങ്കുവെക്കുന്നത്​ പുതിയതല്ലെന്നും പുതിയ സന്ദേശം ആശയക്കൂഴപ്പം സൃഷ്​ടിക്കുകയായിരുന്നുവെന്നും കമ്പനി പറയുന്നു.

200 കോടി ഉപയോക്​താക്കളാണ്​ നേരത്തെ വാട്​സാപ്പിനുണ്ടായിരുന്നത്​. പ്രതിഷേധം കനത്തതോടെ ഫെബ്രുവരി രണ്ടാം വാരം പുതിയ നയം നടപ്പാക്കുന്നത്​ മേയ്​ 15 വരെ നീട്ടിയിട്ടുണ്ട്​.

കണക്കുകൾ പ്രകാരം വാട്​സാപ്പ്​ പ്രഖ്യാപനത്തിന്​ മുമ്പുള്ള ആഴ്ചയിൽ 246,000 പേർ 'സിഗ്​നൽ' ഡൗൺലോഡ്​ ചെയ്​തിടത്ത്​ പ്രഖ്യാപനം വന്നതോടെ 88 ലക്ഷമായി ഉയർന്നു. ഇന്ത്യയിൽ മാത്രം 12,000 ആയിരുന്നത്​ 27 ലക്ഷമായി.

ഉപയോക്​താക്കൾ 50 കോടിയായി ഉയർന്നതായി കഴിഞ്ഞ ബുധനാഴ്ച ടെലഗ്രാം വ്യക്​തമാക്കിയിരുന്നു. മറുവശത്ത്​, വാട്​സാപ്പ്​ ഡൗൺലോഡ്​ ചെയ്യുന്നത്​ കുത്തനെ ഇടിയുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WhatsappSignalstop working
Next Story