യു.എസില്‍ വിവിധയിടങ്ങളില്‍ വെടിവെപ്പ്; രണ്ടു മരണം, 30 പേര്‍ക്ക് പരിക്ക്
text_fieldsഓസ്റ്റിന്‍: യു.എസില്‍ വിവിധയിടങ്ങളിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. ഓസ്റ്റിന്‍, ചിക്കാഗോ, സാവന്ന എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. മൂന്നിടങ്ങളിലും അക്രമികള്‍ ആരും പൊലീസ് പിടിയിലായിട്ടില്ല.
ഓസ്റ്റിനിലെ സംഭവത്തില്‍ രണ്ടു പേരെ പൊലീസ് തിരയുകയാണ്. ഇവിടെ 14 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
ചിക്കാഗോയില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒമ്പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റോഡരികില്‍ നില്‍ക്കുകയായിരുന്ന സംഘത്തിനു നേരെ രണ്ടുപേര്‍ വെടിവെപ്പ് നടത്തുകയായിരുന്നു. ഇവിടെയും അക്രമികള്‍ രക്ഷപ്പെട്ടു.
ജോര്‍ജിയയിലെ സവന്ന നഗരത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെ പരിക്കേറ്റവരില്‍ 18 മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. രണ്ട് സംഘങ്ങള്‍ തമ്മിലെ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

