യു.എസിൽ രണ്ടിടത്ത് വെടിവെപ്പ്: രണ്ടു മരണം, 37 പേർക്ക് പരിക്ക്
text_fieldsബാൾട്ടിമോർ: യു.എസിൽ രണ്ടിടങ്ങളിലായി നടന്ന വെടിവെപ്പുകളിൽ രണ്ടുപേർ കൊല്ലപ്പെട്ടു. 37 പേർക്ക് പരിക്കേറ്റു. ബാൾട്ടിമോർ നഗരത്തിൽ ആഘോഷപരിപാടിക്കിടെയുണ്ടായ വെടിവെപ്പിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. ഇവിടെ 28 പേർക്ക് പരിക്കുണ്ട്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് ബാൾട്ടിമോർ ആക്ടിങ് പൊലീസ് കമീഷണർ റിച്ചാർഡ് വോർളി പറഞ്ഞു.
ജൂലൈ നാല് ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് വെടിവെപ്പ് നടന്നത്. രാത്രി 12.30ഓടെയാണ് സംഭവം. അന്വേഷണം നടക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
രണ്ടാമത്തെ സംഭവത്തിൽ, ഞായറാഴ്ച പുലർച്ചെ കൻസാസിലെ നൈറ്റ് ക്ലബിലുണ്ടായ വെടിവെപ്പിൽ ഏഴുപേർക്ക് പരിക്കേറ്റു. തിക്കിലും തിരക്കിലും പെട്ട് മറ്റ് രണ്ടുപേർക്കും പരിക്കുണ്ട്. വെടിയേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. നാലു തോക്കുകളിൽനിന്നാണ് വെടിയുതിർത്തതെന്ന് പൊലീസ് ഓഫിസർ ആരോൺ മോസസ് പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തതായി അദ്ദേഹം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

