Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എസിൽ വെടിവെപ്പ്; പൊലീസുകാരനടക്കം നാലുപേർ കൊല്ലപ്പെട്ടു
text_fieldsbookmark_border
വാഷിങ്ടൻ: ന്യൂയോർക്കിലെ സെൻട്രൽ മാൻഹട്ടനിലുണ്ടായ വെടിവെപ്പിൽ പൊലീസ് ഉദ്യോഗസ്ഥനടക്കം നാലുപേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് 6.30ഓടെയാണ് സംഭവം. 345 പാർക് അവന്യു എന്ന ബഹുനില കെട്ടിടത്തിലാണ് വെടിവെപ്പ് നടന്നത്.
റൈഫിളുമായി കെട്ടിടത്തിൽ പ്രവേശിച്ച അക്രമി ആളുകൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ അക്രമി സ്വയം വെടിയുതിർത്ത് മരിച്ചു. കെട്ടിടത്തിന്‍റെ പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും വിശദമായ അന്വേഷണം നടന്നുവരുന്നതായും പൊലീസ് അറിയിച്ചു. ബംഗ്ലദേശ് വംശജനായ പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. ഈ വർഷം യു.എസിൽ നടക്കുന്ന 254-ാമത്തെ വെടിവെപ്പാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

