Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമേരിക്കയിലെ ഫ്ലോറിഡയിലും വാഷിങ്ടണിലും വെടിവെപ്പ്; പിഞ്ചുകുഞ്ഞടക്കം ഏഴു മരണം
text_fieldsbookmark_border
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിലും വാഷിങ്ടണിലും ഉണ്ടായ വെടിവെപ്പിൽ ഏഴു പേർ മരിച്ചു. ഫ്ലോറിഡയിൽ നവജാത ശിശു അടക്കം നാലു പേരും വാഷിങ്ടണിൽ മൂന്നു പേരുമാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച പുലർച്ചെ ഫ്ലോറിഡയിലെ ലേക്ലാൻഡിൽ തോക്കുധാരി രണ്ടു വീടുകളിൽ കയറിയാണ് നാലു പേരെ തോക്കിനിരയാക്കിയത്. രണ്ടു സ്ത്രീകളും നവജാത ശിശുവും പതിനൊന്നുകാരിയുമാണ് മരിച്ചത്. പൊലീസ് എത്തിയപ്പോൾ പൊലീസിനു നേരെയും വെടിവെച്ച ആക്രമി ഒടുവിൽ കീഴടങ്ങിയെന്ന് അധികൃതർ പറഞ്ഞു. കൊലയാളിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ശനിയാഴ്ച രാത്രി വാഷിങ്ടണിൽ തിരക്കേറിയ സ്ഥലത്ത് ആക്രമി സംഘം ആൾക്കൂട്ടത്തിനുനേരെ നിറയൊഴിച്ചാണ് മൂന്നു പേർ മരിച്ചത്. ആറുപേർക്ക് വെടിയേറ്റു. ശനിയാഴ്ച രാത്രിയാണ് സംഭവം. വാഹനത്തിലെത്തിയ കൊലയാളിസംഘം ആൾക്കൂട്ടത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു.
Next Story

